ബേപ്പൂർ: ഫിഷിങ് ഹാർബറിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് വിൽപന നടത്തുന്ന രണ്ട് അന്തർ സംസ്ഥാന തൊഴിലാളികളെ ബേപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശികളായ സഞ്ജയ് ദാസ് (37), റോക്കി പോൾ (37) എന്നിവരെ 300 ഗ്രാം കഞ്ചാവ് സഹിതം ബേപ്പൂർ അങ്ങാടിയിലെ സുമ ലോഡ്ജിന് സമീപം വെച്ചാണ് പൊലീസ് പിടികൂടിയത്.