ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമായൊരു നീക്കവുമായി ആപ്പിള്‍. ഐഫോണുകളുടെ അറ്റുകുറ്റപ്പണികള്‍ക്കായി പുനരുപയോഗിച്ച ഭാഗങ്ങള്‍ ഉപയോഗിക്കാന്‍ ആപ്പിള്‍ ഇനി അനുവദിക്കും. ഇതോടെ സ്വതന്ത്ര മൊബൈല്‍ ഫോണ്‍ റിപ്പെയര്‍ ഷോപ്പുകളിലും ഐഫോണുകളുടെ അറ്റകുറ്റപ്പണി നടത്താനും ചzലവുറഞ്ഞ യൂസ്ഡ് പാര്‍ട്‌സുകള്‍ ഉപയോഗിച്ച് ഫോണ്‍ ശരിയാക്കാനും സാധിക്കും.പുനരുപയോഗം ചെയ്ത ഭാഗങ്ങള്‍ ഉപയോഗിച്ച് സുരക്ഷിതമായി ഫോണുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുള്ള സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലായിരുന്നു ആപ്പിള്‍. ഉപഭോക്താക്കളുടെ സുരക്ഷ, സ്വകാര്യത എന്നിവ ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഇതുവരെ അതിന് അനുവദിക്കാതിരുന്നത്.

യഥാര്‍ത്ഥ ഭാഗങ്ങള്‍ തന്നെയാണോ അറ്റകുറ്റപ്പണിക്കായി ഉപയോഗിക്കുന്നത് എന്ന് ഉറപ്പിക്കുക എന്നതാണ് ആപ്പിള്‍ നേരിട്ട പ്രധാന വെല്ലുവിളി. ഇതിനായി ‘പെയര്‍’ എന്ന പുതിയ പ്രക്രിയ ആപ്പിള്‍ അവതരിപ്പിച്ചു. അതായത് ഐഫോണിന്റെ അറ്റകുറ്റപ്പണിക്കായി ഘടകഭാഗങ്ങള്‍ പുനരുപയോഗിക്കുമ്പോള്‍ അവ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതിനായി അറ്റകുറ്റപ്പണി നടത്തിയതിന് ശേഷം ഉപയോഗിച്ചിരിക്കുന്ന ഘടകഭാഗങ്ങള്‍ പുതിയതാണോ പുനരുപയോഗം ചെയ്തതാണോ എന്ന് ആപ്പിള്‍ പരിശോധിച്ചുറപ്പാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here