ഇടുക്കി : പത്തുവയസുകാരൻ തൂങ്ങിമരിച്ച നിലയിൽ. പട്ടയക്കുടി ആനക്കുഴി സ്വദേശി തോട്ടത്തിൽ അജിയുടെ മകൻ ദേവാനന്ദ് ആണ് മരിച്ചത്. വെണ്മണി സെന്റ് ജോർജ് യുപി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാളിയാർ പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു. മൃതദേഹം ഉടൻ തന്നെ പോസ്റ്റുമോർട്ടം നടപടികൾക്കായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.

LEAVE A REPLY

Please enter your comment!
Please enter your name here