അന്തര്‍ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരമുള്ള കാട്ടാനകളുടെ കണക്കെടുപ്പ് ഇടുക്കിയിൽ ആരംഭിച്ചു. കേരളത്തിലെ നാല് ആനസങ്കേതങ്ങളിലായാണ് കണക്കെടുപ്പ് നടക്കുക.ഇതിന്റെ ഭാഗമായി 1300 ഓളം ഉദ്യോഗസ്ഥര്‍ക്കും വാച്ചര്‍മാര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്. ആനമുടി ആനസങ്കേതത്തില്‍ 197 ബ്ലോക്കുകളാണ് ഉള്ളത്. നിലമ്പൂര്‍ 118, പെരിയാര്‍ 280, വയനാട് 89 ബ്ലോക്കുവീതവും ഉണ്ട്. ഓരോ ബ്ലോക്കിലും പരിശീലനം നേടിയ കുറഞ്ഞത് മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. വെള്ളിയാഴ്ചയും ശനിയാഴ്ചയും കണക്കെടുപ്പ് നടക്കും. ഇന്ന് (23 മെയ് ) നേരിട്ടുള്ള കണക്കെടുപ്പ് രീതിയായ ബ്ലോക്ക് കൗണ്ട് രീതിയിലും നാളെ (24 മെയ് ) പരോക്ഷ കണക്കെടുപ്പായ ഡങ് കൗണ്ട് രീതിയിലും 25 ന് വാട്ടര്‍ഹോള്‍ അല്ലെങ്കില്‍ ഓപ്പണ്‍ ഏരിയ കൗണ്ട് രീതിയിലുമാണ് ആനകളുടെ എണ്ണം പരിശോധിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here