കോ​ട്ട​യം: പാ​തി​വ​ഴി​യി​ല്‍ നി​ര്‍​മാ​ണം മു​ട​ങ്ങി​യ ആ​കാ​ശ​പ്പാ​ത​യു​ടെ തു​ട​ര്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​‌ടെ സാ​ധ്യ​ത​ക​ള്‍തേ​ടി ക​ള​ക്‌ടറു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ​സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. നി​ല​വി​ല്‍ നാ​റ്റ് പാ​ക്ക് ത​യാറാ​ക്കി​യി​രി​ക്കു​ന്ന രൂ​പ​ക​ല്പ​ന പ്ര​കാ​ര​മു​ള്ള നി​ര്‍​മാ​ണ സാ​ധ്യ​ത​ക​ളാ​ണ് ജി​ല്ലാ ക​ള​ക്‌ടര്‍ വി. ​വി​ഗ്‌​നേ​ശ്വ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ള റോ​ഡ് സേ​ഫ്റ്റി അ​ഥോ​റി​റ്റി, നാ​റ്റ്പാ​ക്ക്, കി​റ്റ്‌​കോ, റ​വ​ന്യു, മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍, പി​ഡ​ബ്ല്യു​ഡി, പോ​ലീ​സ് തു​ട​ങ്ങി​യ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധി​ച്ച​ത്.നാ​റ്റ് പാ​ക്ക് ത​യാറാ​ക്കി​യ രൂ​പ​ക​ല്പ​ന പ്ര​കാ​രം ആ​റു ലി​ഫ്റ്റു​ക​ളും മൂ​ന്നു ഗോ​വ​ണി​ക​ളു​മാ​ണു​ള്ള​ത്. ഇ​വ നി​ര്‍​മി​ക്കു​മ്പോ​ള്‍ നി​ല​വി​ലു​ള്ള റോ​ഡി​ന്‍റെ ഘ​ട​നയ്​ക്ക് ഉ​ണ്ടാ​കു​ന്ന മാ​റ്റ​മാ​ണ് സം​ഘം പ്ര​ധാ​ന​മാ​യും വി​ല​യി​രു​ത്തി​യ​ത്.റ​വ​ന്യു വ​കു​പ്പി​ന്‍റെ പു​റ​മ്പോ​ക്ക് ഭൂ​മി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ത​ര​ത്തി​ല്‍ നി​ര്‍​മാണ​ങ്ങ​ള്‍ ഒ​തു​ങ്ങു​മോ എ​ന്ന​തും, അ​ധി​ക​മാ​യി സ്ഥ​ലം വേ​ണ്ടി​വ​ന്നാ​ല്‍ അ​ത് തി​ര​ക്കേ​റി​യ റോ​ഡി​ന്‍റെ ഗ​താ​ഗ​ത​ത്തെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന​തും സം​ഘം പ​രി​ഗ​ണി​ക്കും.ആ​കാ​ശ​പ്പാ​ത​യു​ടെ തു​ട​ര്‍ നി​ര്‍​മാണ സാ​ധ്യ​ത​ക​ള്‍ ഹൈ​ക്കോ​ട​തി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. സ്ഥ​ല പ​രി​ശോ​ധ​ന​യെത്തു​ട​ര്‍​ന്ന് കോ​ട്ട​യം ക​ള​ക്‌ട​റേ​റ്റി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ചേ​ര്‍​ന്ന് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വി​ല​യി​രു​ത്തി.ത​ഹ​സില്‍​ദാ​ര്‍ യാ​സീ​ന്‍ ഖാ​ന്‍, കെ​ആ​ര്‍എ​സ്എ ​ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ലി​ജു അ​ഴ​കേ​ശ​ന്‍, ക​ല, നാ​റ്റ് പാ​ക്ക് പ്ര​തി​നി​ധി അ​രു​ണ്‍, മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍, പോ​ലീ​സ് പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.റ​വ​ന്യു വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വീ​ണ്ടും ഭൂ​മിപ​രി​ശോ​ധ​ന ന​ട​ത്തി​യശേ​ഷം റി​പ്പോ​ര്‍​ട്ട് ക​ള​ക്‌ട​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here