തൃ​ശൂ​ർ: അ​തി​ര​പ്പി​ള്ളി​യി​ൽ കാ​ട്ടാ​ന​ക​ൾ റോ​ഡി​ലി​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ഴി​ത​ട​ഞ്ഞ് പ്ര​തി​ഷേ​ധി​ച്ച​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.രാ​വി​ലെ എ​ട്ടോ​ടെ ചാ​ല​ക്കു​ടി-​അ​തി​ര​പ്പി​ള്ളി പാ​ത​യ്ക്ക​രി​കി​ലു​ള്ള എ​ണ്ണ​പ്പ​ന​ത്തോ​ട്ട​ത്തി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​മെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ഒ​മ്പ​തോ​ടെ ര​ണ്ട് ആ​ന​ക​ൾ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ക​യാ​യി​രു​ന്നു. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യ്ക്കാ​യി സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന കു​ട്ടി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ള​ട​ക്കം റോ​ഡി​ലു​ണ്ടാ​യി​രു​ന്നു. ഇ​തോ​ടെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി.ആ​ന​ക​ൾ വീ​ണ്ടും എ​ത്തി​യ​തോ​ടെ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി റോ​ഡി​ലി​റ​ങ്ങി. അ​ര​മ​ണി​ക്കൂ​റി​ലേ​റെ റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ച പ്ര​തി​ഷേ​ധ​ക്കാ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടേ​തൊ​ഴി​കെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞി​ടു​ക​യും ചെ​യ്തു.

LEAVE A REPLY

Please enter your comment!
Please enter your name here