പത്തനംതിട്ട: അടൂരിൽ മധ്യവയസ്കനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കുണ്ടോംവെട്ടത്ത് സ്വദേശി ജോൺ ജേക്കബ്(47) ആണ് മരിച്ചത്.
അടൂർ കടമ്പനാട്ടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ആരോഗ്യവകുപ്പ് ജീവനക്കാരിയായ യുവതിക്കൊപ്പമാണ് ഇയാൾ താമസിച്ചിരുന്നത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മരണകാരണം വ്യക്തമല്ല