പാലക്കാട്: വ്ളോഗർമാരായ ഇ ബുൾജെറ്റ് സഹോദരങ്ങൾ സഞ്ചരിച്ച വാഹനമിടിച്ച് മൂന്നുപേർക്ക് പരിക്ക്. പാലക്കാട് ചെർപ്പുളശേരി ആലിക്കുളത്തിന് സമീപമാണ് അപകടമുണ്ടായത്. ഇ ബുൾജെറ്റിന്റെ വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇ ബുൾജെറ്റ് എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തരായ എബിൻ, ലിബിൻ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.എബിനും ലിബിനും ചെർപ്പുളശേരിയിൽ നിന്ന് പാലക്കാട്ടേയ്ക്ക് പോവുകയായിരുന്നു. എതിർദിശയിൽ നിന്നുവന്ന കാറുമായാണ് ഇവരുടെ വാഹനം കൂട്ടിയിടിച്ചത്. അപകടത്തിൽ ഇ ബുൾജെറ്റ് സഹോദരങ്ങൾക്കും അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്ന പ്രദേശവാസിക്കും പരിക്കുണ്ട്. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ട്രാവൽ വ്ളോഗർമാരും കണ്ണൂർ കിളിയന്തറ സ്വദേശികളുമായ എബിൻ വർഗീസും സഹോദരൻ ലിബിൻ വർഗീസുമാണ് ഇ ബുൾജെറ്റ് സഹോദരങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. വാൻ കാരവാനാക്കി രൂപം മാറ്റിയാണ് ഇവർ യാത്ര നടത്തിയിരുന്നത്. അനധികൃതമായി വാഹനത്തിൽ മാറ്റങ്ങൾ വരുത്തിയത് കണ്ടെത്തിയ മോട്ടോർ വാഹന വകുപ്പ് ഇവരുടെ വാഹനം പിടിച്ചെടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here