കൊല്ലം: ലോറിക്ക് പിന്നിൽ കെഎസ്ആർടിസി ലോ ഫ്‌ളോര്‍ ബസ് ഇടിച്ച് ഏഴുപേർക്ക് പരിക്കേറ്റു. കൊല്ലം ബൈപ്പാസിൽ നീരാവിൽ പാലത്തിന് സമീപത്തെ അടിപ്പാതയിൽ ഇന്നു പുലർച്ചെ 4.30-നാണ് അപകടമുണ്ടായത്.ദേശീയ പാത നിർമാണത്തിനായുള്ള സാമഗ്രികളുമായി പോകുകയായിരുന്ന ലോറി പെട്ടെന്ന് വലതുവശത്തേക്ക് തിരിഞ്ഞതോടെ പിന്നിൽനിന്നു വന്ന ബസ് ഇടിക്കുകയായിരുന്നു. കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിൽ അഞ്ച് യാത്രക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളു.

ഇവർക്കു പുറമേ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും അപകടത്തിൽ പരിക്കേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here