തിരുവനന്തപുരം : ഇന്ന് പുലർച്ചെ 2.30ഓടെയായിരുന്നു സംഭവം. എറണാകുളത്ത് നിന്ന് തിരുവനന്തപുരം തോന്നക്കൽ പെട്രോൾ പമ്പിലേക്ക് പെട്രോളുമായി പോയ ടാങ്കർ ലോറിയാണ് മറിഞ്ഞത്. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.ടാങ്കറിൽ നിന്ന് പെട്രോൾ നീക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. എറണാകുളത്ത് നിന്ന് ഐഒസി ഉദ്യോ​ഗസ്ഥർ സംഭവസ്ഥലത്ത് എത്തി. തോട്ടിലേക്ക് മറിഞ്ഞ ടാങ്കറിന് ലീക്കുണ്ടായിട്ടുണ്ട്. പെട്രോൾ തോട്ടിലെ വെള്ളത്തിൽ കലർന്നതായി ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥർ‌ അറിയിച്ചു. തുടർന്ന് പ്രദേശവാസികൾക്ക് പ്രത്യേക ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് ലഭിക്കാതെ സമീപത്തെ വീടുകളിൽ തീ കത്തിക്കാൻ പാടില്ലെന്ന് നിർദേശം

LEAVE A REPLY

Please enter your comment!
Please enter your name here