കാ​ഞ്ഞി​ര​പ്പ​ള്ളി: കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ സ്കൂ​ട്ട​ർ ലോ​റി​യി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം. അ​മ​ൽ ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി അ​മ​ൽ ഷാ​ജി (19) ആ​ണ് മ​രി​ച്ച​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി- എ​രു​മേ​ലി റോ​ഡി​ൽ 26-ാം മൈ​ലി​നു സ​മീ​പം ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​ത​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കോ​ള​ജി​ലേ​ക്ക് പോ​കു​ന്ന​വ​ഴി സ്വ​കാ​ര്യ​ബ​സി​നെ മ​റി​ക​ട​ന്ന് മു​ന്നോ​ട്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​തി​രേ വ​ന്ന ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​പ​രി​ക്കേ​റ്റ അ​മ​ൽ ത​ത്ക്ഷ​ണം മ​രി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് ഏ​താ​നും സ​മ​യം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.ഇ​ടു​ക്കി പെ​രു​വ​ന്താ​നം സ്വ​ദേ​ശി​യാ​യ അ​മ​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി പാ​റ​ത്തോ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here