എരുമേലി :എരുമേലി റേഞ്ചിലെ പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ വളപ്പിനുള്ളിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവത്തേക്കുറിച്ച് സമഗ്ര ഉന്നത തല അന്വേഷണം വേണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി എ സലിം ആവശ്യപ്പെട്ടു.സംഭവത്തിൽ ദുരൂഹത ആരോപിക്കപ്പെടുന്നുണ്ട് . എരുമേലി റേഞ്ച് ഇൻസ്പെക്ടറെ സ്ഥലം മാറ്റിയ നടപടിയെത്തുടർന്നാണ് കഞ്ചാവ് കൃഷി സംബന്ധിച്ച റിപ്പോർട്ട് പുറത്താകുന്നത് .വനിതാ ഉദ്യോഗസ്ഥരും ആരോപണവിധേയരായത് സംശയം ജനിപ്പിക്കുന്നുണ്ട് .സംഭവത്തിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന് കുറ്റക്കാരെ ശിക്ഷിക്കണമെന്ന് അഡ്വ .സലിം വനംവകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു .