കാഞ്ഞങ്ങാട്: 59കാരനിൽനിന്ന് അഞ്ച് ലക്ഷം തട്ടിയ ഹണിട്രാപ് സംഘത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ദമ്പതികൾ ഉൾപ്പടെ ഏഴ് പേരെയാണ് മേൽപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പെരുമണ്ണ സ്വദേശി പി. ഫൈസൽ (37), ഭാര്യ കുറ്റിക്കാട്ടൂർ സ്വദേശി ലുബ്ന (29), കാസർകോട് ഷിറിബാഗിലു സ്വദേശി എൻ. സിദ്ദീഖ് (48), മാങ്ങാട് സ്വദേശി ദിൽഷാദ് (40), മുട്ടത്തൊടി സ്വദേശി നഫീസത്ത് മിസ്രിയ (40), മാങ്ങാട് സ്വദേശി അബ്ദുല്ലക്കുഞ്ഞി (32), പടന്നക്കാട് സ്വദേശി റഫീഖ് (42) എന്നിവരാണ് അറസ്റ്റിലായത്. കേസെടുത്ത് ഒരു ദിവസത്തിനുള്ളിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാനായി.