കോ​ഴി​ക്കോ​ട് : കൊ​ടു​വ​ള്ളി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ട്യൂ​ഷ​ന്‍ സെ​ന്‍റ​റി​നെ​തി​രേ പ​രാ​തി​യു​മാ​യി കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ള്‍ പോ​ലീ​സി​നെ സ​മീ​പി​ച്ചു.ട്യൂ​ഷ​ന്‍ സെ​ന്‍റ​റി​ലെ പ്രി​ന്‍​സി​പ്പ​ലി​നും ഇ​വി​ടെ പ​ഠി​പ്പി​ക്കു​ന്ന മ​റ്റൊ​രു അ​ധ്യാ​പ​ക​നു​മെ​തി​രേ​യാ​ണ് കൊ​ടു​വ​ള്ളി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​ക​ളാ​യ മൂ​ന്ന് പേ​രെ വ​ടി​ക​ള്‍ കൂ​ട്ടി​ക്കെ​ട്ടി മ​ര്‍​ദി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. കു​ട്ടി​ക​ളെ ര​ക്ഷി​താ​ക്ക​ള്‍ പി​ന്നീ​ട് കൊ​ടു​വ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.അ​ധ്യാ​പ​ക​രു​ടെ മ​ർ​ദ്ദ​ന​ത്തി​നെ​തി​രേ ചൈ​ല്‍​ഡ് ലൈ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​രാ​തി ന​ല്‍​കു​മെ​ന്ന് ര​ക്ഷി​താ​ക്ക​ള്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here