പൊന്ന്യം(കണ്ണൂര്‍): കുണ്ടുചിറ സ്വദേശികളായ കാളിത്താന്‍ വീട്ടില്‍ രമിത്ത് (38), കുനിയില്‍ വീട്ടില്‍ സന്ദീപ് (29) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സാരമായി പരിക്കേറ്റ രമിത്തിനെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലും സന്ദീപിനെ തലശ്ശേരി സഹകരണ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി പത്തോടെയാണ് അക്രമം .

സംഭവത്തില്‍ എരഞ്ഞോളിപ്പാലം സുമിത്ത് ഭവനില്‍ സുബിന്‍ (35), കൊടക്കളം ആയുള്ളതില്‍ ഷിനില്‍ (34) എന്നിവരെ കതിരൂര്‍ പോലീസ് ഇന്‍സ്പക്ടര്‍ പി. ജംഷീദ് അറസ്റ്റ്ചെയ്തു. സന്ദീപും രമിത്തും കുണ്ടുചിറ സായാഹ്നനഗറില്‍ നില്ക്കുമ്പോള്‍ ബൈക്കില്‍ മാരകായുധങ്ങളുമായി എത്തിയ എട്ടംഗസംഘം ആക്രമിച്ചുവെന്നാണ് പറയുന്നത്. ഇവര്‍ എരഞ്ഞോളിയിലെ സി.പി.എം. പ്രവര്‍ത്തകരാണ്.കഴിഞ്ഞ ദിവസം ഒരു ഉത്സവവുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായിരുന്നു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here