ആലപ്പുഴ: എ​സ്.​ഡി.​പി.​ഐ സം​സ്ഥാ​ന​സെ​ക്ര​ട്ട​റി അ​​ഡ്വ. കെ.​എ​സ്. ഷാ​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളു​ടെ ജാ​മ്യം​റ​ദ്ദാ​ക്കാ​നു​ള്ള പ്രോ​സി​ക്യൂ​ഷ​ൻ അ​പേ​ക്ഷ കോടതി തള്ളി. ആർഎസ്എസ് – ബിജെപി പ്രവർത്തകരായ 10 പേരാണ് കേസിലെ പ്രതികൾ. ഒരു വർഷമായി പ്രതികൾ ജാമ്യത്തിൽ കഴിയുകയായിരുന്നു. ഇവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂട്ടർ പി പി ഹാരിസാണ് കോടതിയിൽ ഹർജി നൽകിയത്.

ചട്ടങ്ങൾ ലംഘിച്ചാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചതെന്ന് കാണിച്ചാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. എന്നാൽ ആ​ല​പ്പു​ഴ അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ കോ​ട​തി-​മൂ​ന്ന്​ ജ​ഡ്​​ജി റോ​യി വ​ർ​ഗീ​സ്​​ ഈ വാദം അംഗീകരിക്കാതെ അപേക്ഷ തള്ളുകയായിരുന്നു.

ജാ​മ്യം റ​ദ്ദാ​ക്ക​ൽ അ​പേ​ക്ഷ അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ അ​ല്ല, ഹൈ​കോ​ട​തി​യി​ലാ​ണ്​ സ​മ​ർ​പ്പി​ക്കേ​ണ്ട​തെ​ന്ന് പ്ര​തി​ക​ളു​ടെ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു. പ്ര​തി​ക​ൾ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​പ്പോ​ൾ കോ​ട​തി നി​ർ​ദേ​ശി​ച്ച വ്യ​വ​സ്ഥ​ക​ൾ ഒ​ന്നും ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്ന്​ ര​ണ്ട്, നാ​ല്, ആ​റ്, എ​ട്ട്​ പ്ര​തി​ക​ൾ​ക്കാ​യി ഹാ​ജ​രാ​യ അ​ഡ്വ. സു​നി​ൽ മ​ഹേ​ശ്വ​ര​ൻ​പി​ള്ള പ​റ​ഞ്ഞു. ആ​ർ.​എ​സ്.​എ​സ്- ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രാ​യ പ്ര​തി​ക​ൾ​ക്ക് ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​തെ​ന്ന് സ്‌​പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. പി.​പി. ഹാ​രി​സ് വാ​ദി​ച്ചു.കു​റ്റ​പ​ത്രം മ​ട​ക്ക​ണ​മെ​ന്ന്​ പ്ര​തി​ക​ളു​ടെ ആ​വ​ശ്യം കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു. 2021 ഡി​സം​ബ​ർ 18ന്​ ​മ​ണ്ണ​ഞ്ചേ​രി-​പൊ​ന്നാ​ട് റോ​ഡി​ൽ കു​പ്പേ​ഴം ജ​ങ്​​ഷ​നി​ൽ​നി​ന്ന്​​ വീ​ട്ടി​ലേ​ക്ക്​ സ്കൂ​ട്ട​റി​ൽ പോ​വു​ക​യാ​യി​രു​ന്ന ഷാ​നെ പി​ന്നി​ൽ​നി​ന്നെ​ത്തി​യ കാ​ർ ഇ​ടി​ച്ചു​വീ​ഴ്​​ത്തി​യ​ശേ​ഷം അ​ഞ്ചം​ഗ​സം​ഘം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here