കോഴിക്കോട് : മൂന്നര കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. കോഴിക്കോട് കുറ്റിക്കാട്ടൂർ എ ഡബ്ല്യു എച്ച് കോളജിന് സമീപത്ത് നിന്നാണ് പിടികൂടിയത്. ഉത്തർ പ്രദേശ് സ്വദേശി മുഹമ്മദ് സലീം, പശ്ചിമ ബംഗാൾ സ്വദേശി ഹബീബുള്ള ഷെയ്ഖ് എന്നിവരെയാണ് പിടികൂടിയത്. കോഴിക്കോട് സിറ്റി ഡാൻസാഫ് സംഘവും മെഡിക്കൽ കോളേജ് പൊലീസും ചേർന്ന് നടത്തിയ രഹസ്യ നീക്കത്തിലാണ് പ്രതികളെ പിടികൂടിയത്.