എരമംഗലം(മലപ്പുറം): വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമാക്കി വില്‍പ്പനയ്‌ക്കെത്തിച്ച 305 ഗ്രാം മെത്താംഫെറ്റമിനുമായി രണ്ടുപേര്‍ മാറഞ്ചേരിയില്‍ പിടിയിലായി. മാറഞ്ചേരി എം.ജി. റോഡ് നാലകം സ്വദേശി കൈപ്പുള്ളിയില്‍ മുഹമ്മദ് ബഷീര്‍ (42), പട്ടാമ്പി എറവക്കാട് സ്വദേശി മാങ്ങാടിപ്പുറത്ത് സാബിര്‍ (28) എന്നിവരെയാണ് പൊന്നാനി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.ജി. അരവിന്ദിന്റെ നേതൃത്വത്തില്‍ പിടികൂടിയത്മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കൗമാരക്കാരെ ലക്ഷ്യമിട്ടാണ് സംഘത്തിന്റെ വില്‍പ്പന. ബഷീറാണ് മലപ്പുറം ജില്ലയിലെ പ്രധാനി. ബെംഗളൂരു വഴിയാണ് ഇവര്‍ മെത്താംഫെറ്റമിന്‍ കേരളത്തിലേക്കെത്തിക്കുന്നതെന്നാണ് എക്‌സൈസ് നിഗമനം.പിടിച്ചെടുത്ത മെത്താംഫെറ്റമിന് വിപണിയില്‍ പത്തുലക്ഷംരൂപ വിലവരും. സംഘം രണ്ടാഴ്ചയായി എക്‌സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here