പ​ത്ത​നം​തി​ട്ട: അ​ടൂ​ർ ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ മ​നീ​ഷി​ന് നേ​രെ​യാ​യി​രു​ന്നു കൈ​യേ​റ്റ ശ്ര​മം. അ​തി​ക്ര​മ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര ഇ​ഞ്ച​ക്കാ​ട് സ്വ​ദേ​ശി ഷി​ബു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.മ​ദ്യ​ല​ഹ​രി​യി​ൽ കെ​എ​സ്ആ​ര്‍​ടി​സി ക​ണ്ട​ക്ട​റെ അ​സ​ഭ്യം വി​ളി​ക്കു​ക​യും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യുംചെയ്തതിനാണ് പോ​ലീ​സ് അ​റ​സ്റ്റ് ചെയ്തത്.

കാ​യം​കു​ള​ത്ത് നി​ന്ന് അ​ടൂ​രി​നു​ള്ള ബ​സി​ൽ ഇ​ന്ന​ലെ രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ടി​ക്ക​റ്റ് എ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ഗ​ണേ​ഷ് കു​മാ​റി​ന്‍റെ പി​എ​യു​ടെ പ​ക്ക​ൽ ടി​ക്ക​റ്റ് കൊ​ടു​ത്തു​വി​ടാ​മെ​ന്ന് പ​റ​ഞ്ഞ് ഇ​യാ​ൾ ക​ണ്ട​ക്ട​റെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​നി​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ ശ​മ്പ​ളം ഉ​ണ്ടെ​ന്നും നി​ന​ക്ക് ശ​മ്പ​ളം കി​ട്ടി​യോ എ​ന്ന് ചോ​ദി​ച്ചു​മാ​യി​രു​ന്നു അ​സ​ഭ്യ​വ​ർ​ഷം.തു​ട​ർ​ന്ന് ക​ണ്ട​ക്ട​റു​ടെ പ​രാ​തി​യി​ൽ പ്ര​തി​യെ അ​ടൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here