തേ​ഞ്ഞി​പ്പ​ലം: ക​ട​ക്കാ​ട്ടു​പാ​റ​യ്ക്ക് സ​മീ​പ​ത്തെ ചൊ​വ്വ​യി​ൽ ശി​വ​ക്ഷേ​ത്ര​ത്തി​ൽ ഭ​ണ്ഡാ​രം ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ. വ​ള്ളി​ക്കു​ന്ന് അ​ത്താ​ണി​ക്ക​ൽ സ്വ​ദേ​ശി ചു​ള്ളി​യി​ൽ വീ​ട്ടി​ൽ മു​നീ​ബാ​ണ് (31) പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ ഗു​രു​വാ​യൂ​ർ, പ​ര​പ്പ​ന​ങ്ങാ​ടി, ന​ല്ല​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ തു​ട​ങ്ങി ഒ​മ്പ​തോ​ളം സ്റ്റേ​ഷ​നു​ക​ളി​ൽ ക​ള​വ് കേ​സു​ണ്ട്. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ 15 ന് ​അ​ർ​ധ​രാ​ത്രി​യാ​ണ് ചൊ​വ്വ​യി​ൽ ശി​വ ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​ര​ങ്ങ​ൾ ത​ക​ർ​ത്ത് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.മോ​ഷ്ടാ​വി​ന്റെ ദൃ​ശ്യം സി.​സി.​ടി.​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​രു​ന്നു. ക്ഷേ​ത്ര സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ൻ​റ് തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്വേ​ഷ​ണം. 

LEAVE A REPLY

Please enter your comment!
Please enter your name here