വെ​ളി​യ​ങ്കോ​ട്: വെ​ളി​യ​ങ്കോ​ട് പ​ഴ​ഞ്ഞി റേ​ഷ​ൻ ക​ട​ക്ക് സ​മീ​പം പി​ലാ​ക്ക​ൽ വീ​ട്ടി​ൽ കൊ​ട്ടി​ലി​ങ്ങ​ൽ പ​രി​ച്ചൂ​മ്മ​യു​ടെ മാ​ല​യാ​ണ് മോ​ഷ്ടി​ച്ച​ത്.ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടി​നാ​ണ് സം​ഭ​വം. മു​റ്റ​ത്ത് ചെ​ടി ന​ന​ക്കു​മ്പോ​ഴാ​ണ് മോ​ഷ്ടാ​വ് പി​റ​കി​ൽ​നി​ന്ന് പ​രീ​ച്ചു​മ്മ​യു​ടെ മു​ഖ​ത്ത് തു​ണി​യി​ട്ട് മൂ​ടി​യ​ശേ​ഷം മാ​ല അ​പ​ഹ​രി​ച്ച​ത്. മാ​ല​യു​ടെ പ​കു​തി മാ​ത്ര​മേ മോ​ഷ്ടാ​വി​ന് കൈ​യി​ൽ കി​ട്ടി​യു​ള്ളു.മാ​ല പ​റി​ച്ച​തോ​ടെ നി​ല​വി​ളി​ച്ച് ഒ​ച്ച ഉ​ണ്ടാ​ക്കി​യ​പ്പോ​ഴേ​ക്കും മോ​ഷ്ടാ​വ് ക​ട​ന്നു​ക​ള​ഞ്ഞു. അ​യ​ൽ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി മോ​ഷ്ടാ​വി​നാ​യി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ക​റു​ത്ത ഷ​ർ​ട്ടി​ട്ട യു​വാ​വ് പ​രി​ച്ച​കം ഭാ​ഗ​ത്തേ​ക്ക് ഓ​ടു​ന്ന​താ​യി അ​യ​ൽ​വാ​സി​ക​ൾ ക​ണ്ട​താ​യി പ​റ​യു​ന്നു. പെ​രു​മ്പ​ട​പ്പ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

LEAVE A REPLY

Please enter your comment!
Please enter your name here