കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ സി.പി.എം നേതാക്കള്‍ കീഴടങ്ങി. പത്താംപ്രതി കെ.കെ. കൃഷ്ണന്‍, 12ാംപ്രതി ജ്യോതി ബാബു എന്നിവരാണ് കോഴിക്കോട് മാറാട് പ്രത്യേക കോടതിയിൽ കീഴടങ്ങിയത്. കോഴിക്കോട് ജില്ല ജയിലിലേക്ക് മാറ്റുന്ന പ്രതികളെ 26ന് ഹൈകോടതിയില്‍ ഹാജരാക്കും.

ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ൽ വി​ചാ​ര​ണ​ക്കോ​ട​തി വെറുതെവിട്ട പ്ര​തി​ക​ളാ​യ കെ.​കെ. കൃ​ഷ്ണ​നും ജ്യോ​തി ബാ​ബുവും കു​റ്റ​ക്കാ​രാ​ണെ​ന്ന്​ കഴിഞ്ഞ ദിവസം ഹൈകോടതി വിധിച്ചിരുന്നു. കു​റ്റ​കൃ​ത്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കു​ണ്ടെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ കെ.​കെ. കൃ​ഷ്​​ണ​നെ​യും ജ്യോ​തി ബാ​ബു​വി​നെ​യും കു​റ്റ​ക്കാ​രാ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യ​ത്. തുടർന്നാണ് പ്രതികൾ കീഴടങ്ങിയത്. ഇ​വ​രേ​യും ഒ​ന്നു മു​ത​ൽ എ​ട്ടു​വ​രെ പ്ര​തി​ക​ളെ​യും പ​തി​നൊ​ന്നാം പ്ര​തി​യെ​യും 26ന്​ ​ഹൈ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here