കൊച്ചി:അധ്യാപകൻ  പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ ഒന്നാംപ്രതി സവാദിനെ എൻഐഎയുടെ കസ്‌റ്റഡിയിൽ വിട്ടു. കലൂരിലെ പ്രത്യേക കോടതിയാണ്‌ 27 വരെ എൻഐഎ കസ്‌റ്റഡിയിൽ വിട്ടത്‌. 10 ദിവസത്തെ കസ്‌റ്റഡിയാണ്‌ എൻഐഎ ആവശ്യപ്പെട്ടത്‌. സവാദിന്റെ സംരക്ഷകർ, സഹായികൾ, ഒളിവിൽക്കഴിഞ്ഞ സ്ഥലങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾക്കായി ഇയാളെ ചോദ്യംചെയ്‌തുവരികയാണ്‌.

എറണാകുളം സബ്‌ജയിലിൽ തിരിച്ചറിയൽ പരേഡിൽ സവാദിനെ പ്രൊഫ. ടി ജെ ജോസഫ്‌ തിരിച്ചറിഞ്ഞിരുന്നു. സവാദിനെ ജനുവരി 10നാണ്‌ മട്ടന്നൂരിൽനിന്ന്‌ എൻഐഎ അറസ്‌റ്റ്‌ ചെയ്‌തത്‌. പോപ്പുലർ ഫ്രണ്ട്‌ നേതാക്കളുടെ സഹായത്തോടെയാണ്‌ സവാദ്‌ ഒളിവിൽ കഴിഞ്ഞത്‌.

LEAVE A REPLY

Please enter your comment!
Please enter your name here