കൊച്ചി ∙ ഭീകരസംഘടനയായ ഐഎസിനെ മാതൃകയാക്കി കേരളത്തിൽ ചാവേർ ആക്രമണങ്ങൾക്കു ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതി പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന് പത്തു വർഷം കഠിന തടവ്. കൊച്ചി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കോടതിയാണ് ശിക്ഷ വിധിച്ചത്. യുഎപിഎ 38,39 വകുപ്പുകൾ പ്രകാരം പത്തു വർഷം വീതമാണ് തടവുശിക്ഷയും കൂടാതെ 120ബി പ്രകാരം അഞ്ചു വർഷവുമാണ് ശിക്ഷ വിധിച്ചത്. ആകെ 25 വർഷത്തെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. കൂടാതെ 1,25,000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. പ്രതിക്കു നൽകേണ്ട ശിക്ഷയെക്കുറിച്ചുള്ള വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. യുഎപിഎ പ്രകാരമുള്ള കുറ്റങ്ങൾ പ്രതി ചെയ്തതെന്നു എൻഐഎ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 2018 മേയ് 15നാണ് റിയാസിനെ എൻഐഎ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here