കോഴിക്കോട്: കരിപ്പൂരില്‍ 80 ലക്ഷത്തിന്റെ സ്വർണം പിടികൂടി. അബൂദാബിയില്‍നിന്നും കരിപ്പുര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ കോഴിക്കോട് കുന്നമംഗലം സ്വദേശിനിയില്‍നിന്നാണ് 1.34 കിലോ സ്വര്‍ണം പോലീസ് പിടികൂടിയത്.യാത്രക്കാരിയായ ഷമീറ(45)യെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷമീറയില്‍നിന്നും സ്വര്‍ണം സ്വീകരിക്കാന്‍ വിമാനത്താവളത്തിനുപുറത്ത് കള്ളക്കടത്ത് സംഘത്തിലെ അംഗങ്ങളായ കുന്നമംഗലം സ്വദേശികളായ റിഷാദ് (38), ജംഷീര്‍ (35) എത്തിയിരുന്നു.