കൊല്ലം: അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ കാപ്പാ പ്രതി മയ്യനാട് മുക്കം ചങ്ങാട്ടുവീട്ടിൽ ഷാജുവിനെ (മാടൻ ഷാജു) ഇരവിപുരം പൊലീസ് പിടികൂടി. അയൽവാസി സുനിലിന്റെ വീടിന് മുകളിലേക്ക് ചാഞ്ഞു നിന്ന മരക്കൊമ്പ് മുറിച്ച് മാറ്റാൻ സുനിൽ പഞ്ചായത്തിൽ പരാതി നൽകിയതിന്റെ വിരോധത്തിലായിരുന്നു അക്രമം.കഴിഞ്ഞ ദിവസം പുലർച്ചെ ടെറസിന് മുകളിൽ ഉറങ്ങിക്കിടന്ന സുനിലിനെ ഷാജു വെട്ടിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. സ്ഥിരം കുറ്റവാളിയായ ഷാജു കഴിഞ്ഞ വർഷം കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞ ശേഷം മേയ് 25നാണ് പുറത്തിറങ്ങിയത്. ഇരവിപുരം പൊലീസ് ഇൻസ്‌പെക്ടർ ഷിബുവിന്റെ നേതൃത്വത്തിൽ എസ്.ഐ അജേഷ് കുമാർ, സി.പി.ഒമാരായ അനീഷ്, സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here