തിരുവനന്തപുരം : 04 ഫെബ്രുവരി 2026
ജമ്മു
കശ്മീരില്‍ നിന്നുള്ള മാധ്യമ സംഘം ഇന്ന് ലോക്ഭവനില്‍ കേരള ഗവര്‍ണര്‍ ശ്രീ
രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര
വാര്‍ത്താ വിതരണപ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ശ്രീനഗര്‍ പ്രസ്സ്
ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മാധ്യമ
പര്യടനത്തിന്റെ ഭാഗമായിട്ടാണ് സംഘം എത്തിയത്.
രണ്ട് ഉദ്യോഗസ്ഥരും 12 മാധ്യമപ്രവര്‍ത്തകരും അടങ്ങുന്നതാണ് സംഘം അംഗങ്ങളെ ഗവര്‍ണര്‍ പൊന്നാട അണിയിച്ചു.മാധ്യമ സംഘം ഗവര്‍ണര്‍ക്ക് കശ്മീരി ഷാളും സമോവറും സമ്മാനിച്ചു. പ്രസ്സ്
ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ശ്രീ വി. പളനിച്ചാമി
(ഐഐഎസ്) സംഘത്തെ അനുഗമിച്ചു. പിഐബി ശ്രീനഗറിലെ മീഡിയ &
കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ ശ്രീ മജീദ് പണ്ഡിറ്റും സന്നിഹിതനായിരുന്നു.
കേരളത്തിന്റെ
ആത്മീയതയും സാംസ്കാരിക പാരമ്പര്യവും ഏറെ സമൃദ്ധമാണെന്ന് ഗവര്‍ണര്‍
പറഞ്ഞു. കേരളവും കശ്മീരും ആത്മീയമായും സാംസ്കാരികമായും ആഴമുള്ള ബന്ധം
പങ്കുവെക്കുന്ന പ്രദേശങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍
ജനിച്ച ആദിശങ്കരാചാര്യര്‍ ശ്രീനഗറില്‍ ശാരദാപീഠം സ്ഥാപിച്ചതാണ്
ഉദാഹരണമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.കേരളത്തിന്റെ
അതിഥേയത്വം ഏറെ ഹൃദയസ്പര്‍ശിയായിരുന്നുവെന്ന് മാധ്യമ സംഘം
അഭിപ്രായപ്പെട്ടു. ശുചിത്വം, മികച്ച ഗതാഗത സൗകര്യങ്ങള്‍ തുടങ്ങിയവ കേരളത്തെ
മാതൃകാപരമാക്കുന്നതായും അവര്‍ പറഞ്ഞു.ഗവര്‍ണറെ കശ്മീരിലേക്ക് ക്ഷണിച്ച ശേഷമാണ് മാധ്യമ സംഘം മടങ്ങിയത്.