തിരുവനന്തപുരം : 04 ഫെബ്രുവരി 2026
ഉയർന്ന,
ഇടത്തരം താപനിലകളിൽ കാർബൺ ഡയോക്സൈഡ് (CO₂) ക്യാപ്‌ചറിന് അത്യാധുനിക
സെറാമിക് സോർബന്റുകൾ അവതരിപ്പിക്കുന്നതിനായി സ്പോൺസേർഡ് ഗവേഷണ കരാറിൽ
ഒപ്പുവെച്ച് തിരുവനന്തപുരത്തെ സി.എസ്.ഐ.ആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ
ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയും (CSIR-NIIST), ജപ്പാനിലെ
ഐച്ചിയിലുള്ള M/s നോറിറ്റേക്ക് കമ്പനി ലിമിറ്റഡും. ആഗോള ഡീകാർബണൈസേഷൻ
വെല്ലുവിളികൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഇന്തോ-ജാപ്പനീസ് ശാസ്ത്ര
സഹകരണത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ പങ്കാളിത്തം. CSIR-NIIST
ഡയറക്ടർ ഡോ.സി.അനന്തരാമകൃഷ്ണനും നോറിറ്റേക്ക് കമ്പനി ലിമിറ്റഡിന്റെ ആർ
ആൻഡ് ഡി സെന്ററിൽ നിന്നുള്ള എറിക്ക അയോയമയും ഡോ.ജി.എം.അനിൽകുമാറും ചേർന്ന്
ധാരണാപത്രം ഔദ്യോഗികമായി കൈമാറി. CSIR-NIIST ബിസിനസ് ഡെവലപ്‌മെന്റ് ഡിവിഷൻ
മേധാവി ഡോ.പി.നിഷി, കെമിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി ഡിവിഷൻ മേധാവിയും
പ്രോജക്ട് ലീഡറുമായ ഡോ.യു.എസ്.ഹരീഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.മോറിമുറ
ഗ്രൂപ്പിലെ അംഗവും അത്യാധുനിക സെറാമിക്സ്, പോർസലൈൻ നിർമ്മാണത്തിൽ ആഗോള
മുൻനിരക്കാരുമായ M/s നോറിറ്റേക്ക് കമ്പനി ലിമിറ്റഡിന്റെ വ്യാവസായിക
പരിജ്ഞാനം ഈ പങ്കാളിത്തത്തിന് കരുത്തുപകരും. നിരന്തര സംയുക്ത ഗവേഷണത്തിലൂടെ
വ്യവസായങ്ങളിൽ നിന്നുള്ള കാർബൺ ഡയോക്സൈഡിനെ (CO₂) 300-400°C എന്ന ഉയർന്ന
താപനിലയിൽ തന്നെ ആഗിരണം ചെയ്യാൻ ശേഷിയുള്ളതും സംയുക്തമായി പേറ്റന്റ്
നേടിയതുമായ സെറാമിക് സോർബന്റ് ഫോർമുലേഷനുകൾ ഇരു സ്ഥാപനങ്ങളും വിജയകരമായി
വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഇത് വാതകങ്ങൾ തണുപ്പിക്കേണ്ടതിന്റെ ആവശ്യകത
ഇല്ലാതാക്കുന്നു.ഈ
സാങ്കേതിക മുന്നേറ്റം ഊർജ്ജ ഉപഭോഗത്തിലും പ്രവർത്തന ചെലവിലും ഗണ്യമായ
കുറവു വരുത്താൻ സഹായിക്കുന്നു. ഒപ്റ്റിമൈസ്ഡ് മെറ്റീരിയൽ സിന്തസിസിലൂടെയും
പ്രത്യേകമായി വികസിപ്പിച്ചെടുത്ത അഡിറ്റീവുകൾ ഉൾപ്പെടുത്തിയുമാണ് ഇത്
സാധ്യമാക്കിയത്. ഇത് പ്രക്രിയയെ വളരെ ഊർജ്ജക്ഷമതയുള്ളതും വ്യാവസായികമായി
പ്രായോഗികവുമാക്കുന്നു.സഹകരണത്തിന്റെ
തന്ത്രപരമായ പ്രാധാന്യം എടുത്തുപറഞ്ഞ ഡോ.അനന്തരാമകൃഷ്ണൻ കാർബൺ ക്യാപ്‌ചർ,
ക്ലൈമറ്റ് മിറ്റിഗേഷൻ സാങ്കേതിക വിദ്യകൾക്കായി 20,000 കോടി രൂപയുടെ ബജറ്റ്
വിഹിതം കേന്ദ്ര ഗവൺമെന്റ് അടുത്തിടെ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ
പങ്കാളിത്തത്തിന് കൂടുതൽ പ്രസക്തിയുണ്ടെന്ന് ചൂണ്ടിക്കാട്ടി. വിപുലമായ
മെറ്റീരിയൽ ഗവേഷണങ്ങളെ പ്രായോഗിക വ്യാവസായിക പരിഹാരങ്ങളിലേക്ക് വേഗത്തിൽ
എത്തിക്കുന്നതിന് ഇത്തരം അന്താരാഷ്ട്ര സഹകരണങ്ങൾ അത്യന്താപേക്ഷിതമാണെന്ന്
അദ്ദേഹം ഊന്നിപ്പറഞ്ഞു.കരാർ
പ്രകാരം സംയുക്ത ഗവേഷണ സംഘം അത്യാധുനിക സെറാമിക് സോർബന്റുകളുടെ ഉൽപ്പാദനം
വർദ്ധിപ്പിക്കുന്നതിനും അവയുടെ പ്രകടനം പരിശോധിക്കുന്നതിനും കാർബൺ
പുറന്തള്ളൽ കുറയ്ക്കാൻ പ്രയാസമുള്ള വ്യവസായ മേഖലകളിൽ ഇവ
നടപ്പിലാക്കുന്നതിനും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ആഗോളതലത്തിൽ
പ്രസക്തവും ഉയർന്ന സ്വാധീനമുള്ളതുമായ ഗവേഷണങ്ങളോടുള്ള CSIR-NIISTയുടെ
പ്രതിബദ്ധതയും സുസ്ഥിരമായ സെറാമിക് സാങ്കേതികവിദ്യകളിൽ നോറിറ്റേക്ക് കമ്പനി
ലിമിറ്റഡിന്റെ തുടർച്ചയായ നിക്ഷേപവും ഈ സഹകരണം അടിവരയിടുന്നു. ഒപ്പം
കുറഞ്ഞ കാർബൺ പുറന്തള്ളുന്ന വ്യാവസായിക മാറ്റത്തിനായുള്ള
ഇരുപക്ഷത്തിന്റെയും പൊതുവായ കാഴ്ചപ്പാടിനെ ഇത് ശക്തിപ്പെടുത്തുകയും
ചെയ്യുന്നു – ഡോ.അനന്തരാമകൃഷ്ണൻ കൂട്ടിച്ചേർത്തു
188v app áp dụng công nghệ bảo mật tiên tiến, trong đó có công nghệ mã hóa SSL 128 bit. Đây là tiêu chuẩn bảo mật hàng đầu, thường được sử dụng bởi các ngân hàng và tổ chức tài chính lớn, giúp mã hóa toàn bộ thông tin cá nhân, giao dịch của người chơi. Nhờ đó, các dữ liệu quan trọng của bạn sẽ được bảo vệ khỏi nguy cơ bị xâm nhập hoặc đánh cắp bởi đối tượng xấu. TONY02-11O