പെരുവ: രാമായണമാസാചരണത്തിന്റെ ഭാഗമായി നടക്കുന്ന നാലമ്പല തീര്‍ഥാടനത്തിന് 14ന് മുളക്കുളം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രത്തില്‍ തുടക്കമാകും. എറണാകുളം ജില്ലയിലെ പിറവം നിയോജകമണ്ഡലത്തില്‍പ്പെടുന്ന മാമലശേരി ശ്രീരാമസ്വാമി ക്ഷേത്രം, മേമ്മുറി ഭരതസ്വാമിക്ഷേത്രം, നെടുങ്ങാട് ശത്രുഘ്നസ്വാമി ക്ഷേത്രം, കടുത്തുരുത്തി മണ്ഡലത്തിലെ മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം എന്നീ നാല് ദാശരഥീ ക്ഷേത്രങ്ങളിലായാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന നാലമ്പല തീര്‍ഥാടനം.
മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രത്തില്‍ 14നു വൈകൂന്നേരം 5.30നു നടക്കുന്ന സമ്മേളനം ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അധ്യക്ഷത വഹിക്കും. എംഎല്‍എമാരായ മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, ക്ഷേത്രം തന്ത്രി മനയത്താറ്റ് അനില്‍ ദിവാകരന് നമ്പൂതിരി, ജില്ലാ പഞ്ചായത്തംഗം ടി.എസ്. ശരത്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍, വിവിധ ക്ഷേത്രഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മുളക്കുളം ലക്ഷ്മണസ്വാമ ക്ഷേത്രത്തില്‍ തീര്‍ഥാടനത്തിന് മുന്നോടിയായി കൂടിയ ആലോചനാ യോഗത്തില്‍ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് സുധീഷ് പുളിക്കക്കുഴി അധ്യക്ഷത വഹിച്ചു. മുളക്കുളം പഞ്ചായത്തംഗം കെ.ആര്. അരുണ്‍, ഉപദേശക സമിതി വൈസ് പ്രസിഡന്റ് രഘുനാഥ്, സെക്രട്ടറി സൂരജ്, ബാബു പതിക്കാലി തുടങ്ങിയവര്‍ പ്രസംഗിച്ചു.