പത്തനംതിട്ട: വനനിയമങ്ങളുടെ പേരിൽ മലയോര കർഷകരെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥ പീഡനങ്ങൾക്കും വന്യജീവി ആക്രമണങ്ങൾക്കുമെതിരേ സിപിഎം പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി നാളെ ചിറ്റാർ ടൗണിൽ ജനകീയ കൺവൻഷൻ സംഘടിപ്പിക്കുമെന്നു പെരുനാട് ഏരിയാ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.മലയോരജനതയുടെ ജീവൽ പ്രശ്നങ്ങൾ ഏറ്റവും ദുരിതപൂർണമായിരിക്കുകയാണ്. കർഷകർക്ക് അനുകൂലമായ പല ഉത്തരവുകൾ ഇറങ്ങിയിട്ടും വനംവകുപ്പിലെ ചില ഉദ്യോഗസ്ഥർ കാട്ടുന്ന പിടിവാശി ദുരൂഹമാണ്. ഇക്കാര്യത്തിൽ ഭരണകൂടം നിസംഗത പുലർത്തുന്നുവെങ്കിൽ അതു വെടിയണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്.വന്യമൃഗ ശല്യവും പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കാൻ കഴിയാത്തതും കൈവശ ഭൂമിക്ക് പട്ടയം ലഭിക്കാത്തതുമാണ് നിലവിൽ പ്രധാന വിഷയങ്ങളായി പാർട്ടി എടുത്തുകാട്ടുന്നത്. കൂട്ടത്തോടെ കാടിറങ്ങുന്ന വന്യമൃഗങ്ങൾ കർഷകന്റെ വിളകൾ നശിപ്പിക്കുന്നതും ജീവനും ഭീഷണിയായി മാറുകയാണ്.ആനയും കടുവയും പുലിയും കാട്ടുപന്നിയും ഉൾപ്പെടെ നാട്ടിലേക്ക് ഇറങ്ങി മനുഷ്യ ജീവനും കൃഷിക്കും വെല്ലുവിളി ഉയർത്തുന്നു. മലയോര മേഖലയിൽ പലയിടങ്ങളിലും ആളുകൾ വീടൊഴിഞ്ഞു പോകുന്ന സ്ഥിതിയാണ്. കാട്ടുപന്നിയെ ക്ഷുദ്രജീവിയുടെ ഗണത്തിൽപെടുത്തി നശിപ്പിക്കാൻ കർഷകന് അനുമതി നൽകണം.ഈ ആവശ്യമുന്നയിച്ച് സംസ്ഥാനം നൽകിയ അപേക്ഷകളെല്ലാം കേന്ദ്രം നിരസിക്കുകയായിരുന്നു. കൃഷിയിടത്തിൽ ശല്യക്കാരായി മാറുന്ന കാട്ടുപന്നിയെ ഏതുവിധേനയും നശിപ്പിക്കാൻ ഇനി കർഷകർ നിർബന്ധിതരാകും. വന്യമൃഗ ശല്യം ഇല്ലാതാക്കാൻ 620 കോടിരൂപയുടെ ഒരു ശാസ്ത്രീയ പദ്ധതി സംസ്ഥാനം തയാറാക്കി കേന്ദ്രസർക്കാരിൽ സമർപ്പിച്ചെങ്കിലും ഇതേവരെ അംഗീകാരം നല്കിയിട്ടില്ല.കർഷകർ പട്ടയ ഭൂമിയിൽ നട്ടുപിടിപ്പിച്ച മരങ്ങൾ മുറിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. പട്ടയഭൂമിയിലെ മരംമുറിയുമായി ബന്ധപ്പെട്ട് ഉത്തരവുകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും മുട്ടിൽ മരംമുറിയുടെ പശ്ചാത്തലത്തിൽ കർഷകരെ ബുദ്ധിമുട്ടിക്കുന്ന നിലപാടുകളാണ് വനം ഉദ്യോഗസ്ഥരുടേത്. ഇതോടെ കർഷക കുടുംബങ്ങൾ ദുരിതത്തിലായി.കേന്ദ്ര വന നിയമങ്ങളാണ് കർഷകന് ജീവിത ദുരിതം സമ്മാനിച്ചിരിക്കുന്നത്. ഈ നിയമങ്ങൾ കാരണം കൈവശ ഭൂമിക്ക് പട്ടയം ലഭിക്കാതെ ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ് തണ്ണിത്തോട് തേക്കുതോട്, ചിറ്റാർ, സിതത്തേട്, ആങ്ങമൂഴി, വയ്യാറ്റുപുഴ, പെരുനാട്, പമ്പാവാലി തുടങ്ങിയ പ്രദേശങ്ങളിലുള്ളത്.നാളെ ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന ജനകീയ കൺവൻഷൻ സിപിഎം ജില്ലാ സെക്രട്ടറി കെ .പി. ഉദയഭാനു ഉദ്ഘാടനംചെയ്യും. പെരുനാട് ഏരിയാ സെക്രട്ടറി എം. എസ്. രാജേന്ദ്രൻ, സിഐടിയു ജില്ലാ പ്രസിഡന്റ് എസ്. ഹരിദാസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു
Home KERALAM Pathanamthitta മലയോര കർഷകരുടെ പ്രശ്നങ്ങളിൽ നിസംഗതയെന്ന് സിപിഎം;ചിറ്റാർ ടൗണിൽ നാളെ ജനകീയ കൺവൻഷൻ