ലഹരിക്കെതിരേ പോരാടാൻ ആഹ്വാനവുമായി ലഹരിവിരുദ്ധ പരിപാടി*കോട്ടയം: ലഹരിക്കെതിരേയുള്ള പ്രതിരോധപ്രവർത്തനങ്ങൾ മുൻകാലത്തേക്കാളും ശക്തമായി നടപ്പാക്കുന്നുണ്ടെങ്കിലും ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം ഉയർന്നുകൊണ്ടിരിക്കുയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി കോട്ടയം എം.ടി. സെമിനാരി സ്‌കൂളിൽ നടന്ന ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അവർ. പലതരത്തിലുള്ള ലഹരികളാണ് ചുറ്റുമുള്ളത്. കുട്ടികൾ അറിഞ്ഞോ അറിയാതെയോ ലഹരിമാഫിയയുടെ കെണിയിൽ വീണുപോവുകയാണ്. വലിയ ശൃംഖലയാണ് ഈ മാഫിയ്ക്കു പിന്നിലെന്നും പൊതുസമൂഹമൊന്നാകെ നിന്നെങ്കിലേ ഇവയെ പൂർണമായി പ്രതിരോധിക്കാനാവൂ എന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ലഹരിമരുന്നുമാഫിയകൾ ലക്ഷ്യമിട്ടിരിക്കുന്നതു കുട്ടികളെ തന്നെയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ പറഞ്ഞു.ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ.പി.എൻ. വിദ്യാധരൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉദയകുമാർ ദിനാചരണ സന്ദേശം നൽകി. എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. ബിൻസി എന്നിവർ വിഷയാവതരണം നടത്തി. ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോമി ജോൺ, സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാ ട്രെയിനിങ് കമ്മിഷണർ റോയി പി. ജോർജ്, എം.ടി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ മേരി കെ. ജോൺ, വൈ.എം.സി.എ. സബ് റീജിയൺ ചെയർമാൻ ജോബി ജയിക് ജോർജ്, എം.ടി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ ഹെഡ്മിസ്ട്രസ് റൂബി ജോൺ, എക്സൈസ് കൗൺസിലർ ബെന്നി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. തുടർന്നു ലഹരി ദുരുപയോഗവും യുവജനങ്ങളും എന്ന വിഷയത്തിൽ നടന്ന ജില്ലാതല സെമിനാർ ജില്ലാ മാനസികാരോഗ്യപരിപാടി നോഡൽ ഓഫീസർ ഡോ. ടോണി തോമസ് നയിച്ചു.ജില്ലാ ആരോഗ്യവകുപ്പ്, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, ആരോഗ്യകേരളം, വിദ്യാഭ്യാസവകുപ്പ്, എക്‌സൈസ് വകുപ്പ്, വൈ.എം.സി.എ എന്നിവ സംയുകതമായാണ് പരിപാടി സംഘടിപ്പിച്ചത്. കോട്ടയം നഗരസഭാപ്രദേശത്തെ 10 സ്‌കൂളുകളിലെ സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, എൻ സി.സി, എസ്.പി.സി എന്നിവയിലെ നാനൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.രാജ്യാന്തര ലഹരിവിരുദ്ധദിനമായ ജൂൺ 26ന് പരിപാടി നിശ്ചയിച്ചിരുന്നെങ്കിലും ജില്ലയിൽ കനത്ത മഴയേത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.ഫോട്ടോക്യാപ്ഷൻ:അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി കോട്ടയം എം.ടി. സെമിനാരി സ്‌കൂളിൽ നടന്ന ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.(കെ.ഐ.ഒ.പി.ആർ. 1341/2024)*ദർഘാസ്*കോട്ടയം: പാലാ ജില്ലാ ട്രഷറിയിലേക്ക് മഹീന്ദ്ര ബൊലേറോ വാഹനം ഔദ്യോഗിക ആവശ്യത്തിന് വാടകയ്ക്ക് എടുക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ജൂലൈ 10ന് വൈകിട്ട് അഞ്ചുവരെ സമർപ്പിക്കാം. ഫോൺ 9496000116,04822-212805(കെ.ഐ.ഒ.പി.ആർ. 1342/2024)*എയർലൈൻ ആൻഡ് എയർപോർട് മാനേജ്മെന്റിൽ ഡിപ്ലോമ*കോട്ടയം: പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്.ആർ.സി. കമ്മ്യൂണിറ്റി കോളജിലെ ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് ജൂലൈ 20 വരെ അപേക്ഷിക്കാം. പ്ലസ്ടു അഥവാ തത്തുല്യമാണു യോഗ്യത. അപേക്ഷഫോമും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനത്തെ എസ് .ആർ.സി ഓഫീസിൽനിന്നും ലഭിക്കും. ഫോൺ: 9846033001(കെ.ഐ.ഒ.പി.ആർ. 1343/2024)*തീയതി നീട്ടി*കോട്ടയം: കേരള ഓട്ടോമൊബൈൽ വർക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധിബോർഡ് അംഗങ്ങൾക്ക് കുടിശിക ഒടുക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.(കെ.ഐ.ഒ.പി.ആർ. 1344/2024)*ട്രാൻസ്ജെൻഡറുകൾക്ക് ധനസഹായം*കോട്ടയം:ട്രാൻസ്ജെൻഡർ വ്യക്തികളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കിവരുന്ന വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളായ ട്രാൻസ്ജെൻഡർ വിദ്യാഭ്യാസ സ്‌കോളർഷിപ്പ്, ട്രാൻസ്‌ജെൻഡർ വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ ധനസഹായം, യത്നം പദ്ധതി, കരുതൽ പദ്ധതി എന്നിവയ്ക്കായി 2024-25 വർഷത്തെ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോർട്ടൽ (suneethi.sjd.kerala.gov.in) വഴി ഓൺലൈനാസമർപ്പിക്കാം. വിവരങ്ങൾക്ക് വെബ്‌സൈറ്റ് :swd.kerala.gov.in ഫോൺ: 0481-2563980.(കെ.ഐ.ഒ.പി.ആർ. 1345/2024)*മലയോര പട്ടയ വിവരശേഖരണം: അപേക്ഷ നൽകാം*കോട്ടയം: 1977 ജനുവരി ഒന്നിന് മുൻപ് വനഭൂമിയിൽ കുടിയേറി താമസിച്ചു വരുന്നവർക്ക് അതത് പ്രദേശത്ത് ബാധകമായ ഭൂപതിവ് ചട്ടങ്ങൾ പ്രകാരം പട്ടയം നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി മാർച്ച് ഒന്നു മുതൽ 30 വരെ നടത്തിയ വിവര ശേഖരണ പ്രക്രിയയിൽ അപേക്ഷ നൽകാൻ കഴിയാത്തവർക്ക് ജൂലൈ 10 മുതൽ 25 വരെ അപേക്ഷ നൽകാം. റവന്യു സെക്രട്ടേറിയറ്റ് യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സൗകര്യമൊരുക്കുന്നത്. വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന നടന്ന ഇടങ്ങളിൽ ഈ പട്ടികയിൽ ഉൾപ്പെടാതെ പോയവർ, സംയുക്ത പരിശോധന നടക്കാത്ത സ്ഥലങ്ങളിലെ താമസക്കാർ, നാളിതുവരെ പലകാരണങ്ങളാൽ പട്ടയത്തിന് അപേക്ഷിക്കാത്തവർ തുടങ്ങി അർഹരായ ഗുണഭോക്താക്കൾക്ക് ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിൽ അപേക്ഷ നൽകാമെന്ന് ലാൻഡ് റവന്യൂ കമ്മിഷണർ അറിയിച്ചു.(കെ.ഐ.ഒ.പി.ആർ. 1346/2024)

LEAVE A REPLY

Please enter your comment!
Please enter your name here