*കോട്ടയത്തിന്റെ എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷമാക്കും*കോട്ടയം: കോട്ടയത്തിന്റെ എഴുപത്തഞ്ചാം പിറന്നാളാഘോഷം കളറാക്കാൻ ജില്ലാ ഭരണകൂടം ഒരുക്കം തുടങ്ങി. 1949 ജൂലൈ ഒന്നിനാണ് കോട്ടയം ജില്ല രൂപീകൃതമായത്. 75 വർഷം തികയുന്ന ഈ ജൂലൈ ഒന്നിന് കലാപരിപാടികളും നൈറ്റ്‌ലൈഫും ഫുഡ്‌ഫെസ്റ്റും അടക്കമുള്ള പരിപാടികളോടെ നിറപ്പകിട്ടാക്കാനുള്ള തീരുമാനത്തിലാണ് ജില്ലാ ഭരണകൂടം. കോട്ടയം ജില്ലയുടെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ നേതൃത്വത്തിൽ പ്രാഥമിക ചർച്ചകൾ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, സബ് കളക്ടർ ഡി. രഞ്ജിത്ത്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.( കെ.ഐ.ഒ.പി.ആർ. 1299/2024)*കെൽട്രോണിൽ ജേണലിസം പഠനം: അപേക്ഷിക്കാം*കോട്ടയം: കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജേണലിസം 2024 -25 ബാച്ചിലേക്ക ജൂലൈ 10 വരെ അപേക്ഷിക്കാം. തിരുവനന്തപുരം കെൽട്രോൺ നോളജ് സെന്ററിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. പത്രം, ടെലിവിഷൻ, സോഷ്യൽമീഡിയ, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് എന്നിവയിൽ അധിഷ്ഠിതമായ ജേണലിസം, മൊബൈൽജേണലിസം, ആങ്കറിങ്, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിവയിൽ പരിശീലനം ലഭിക്കും. പഠനത്തോടൊപ്പം മാധ്യമസ്ഥാപനങ്ങളിൽ നിബന്ധനകൾക്ക് വിധേയമായി ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം ലഭിക്കുന്നതാണ്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസും നൽകുന്നതാണ്. ഉയർന്ന പ്രായപരിധി 30 വയസ്. ക്ലാസുകൾ ജൂലൈയിൽ ആരംഭിക്കും. വിശദവിവരങ്ങൾക്ക് ഫോൺ : 954495 8182. വിലാസം: കെൽട്രോൺ നോളേജ് സെന്റ്‌റർ, രണ്ടാംനില, ചെമ്പിക്കളം ബിൽഡിങ്ങ്, ബേക്കറി ജംഗ്ഷൻ, വഴുതക്കാട്, തിരുവനന്തപുരം -695 014.(കെ.ഐ.ഒ.പി.ആർ. 1300/2024)*കൺട്രോൾ റൂം ആരംഭിച്ചു*കോട്ടയം: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിൽ മൃഗസംരക്ഷണമേഖലയിലെ കർഷകർക്ക് അത്യാവശ്യ സാഹചര്യങ്ങളിൽ ബന്ധപ്പെടുന്നതിനു കോടിമത ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ കൺട്രോൾ റൂം ആരംഭിച്ചു. ഫോൺ :0481-2564623(കെ.ഐ.ഒ.പി.ആർ. 1301/2024)*പ്രിൻസിപ്പൽ നിയമനം: അപേക്ഷ ക്ഷണിച്ചു*കോട്ടയം: പത്തനംതിട്ട കോന്നിയിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ കീഴിലുള്ള കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റിനു കീഴിലുള്ള കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജിയിൽ കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്ക് പ്രിൻസിപ്പലിനെ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഫുഡ് ടെക്നോളജി /ഫുഡ് ടെക്നോളജി ആൻഡ്് ക്വാളിറ്റി അഷ്വറൻസ് വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും 15 വർഷത്തിൽ കുറയാത്ത അധ്യാപന പരിചയവുമാണ് യോഗ്യത. മതിയായ യോഗ്യതയുള്ളവരുടെ അഭാവത്തിൽ 10 വർഷത്തിൽ കുറയാത്ത അധ്യാപന പരിചയമുള്ളവരെയും പരിഗണിക്കും. അപേക്ഷാഫോമിനും വിശദവിവരത്തിനും വെബ്സൈറ്റ് : www.supplycokerala.com, www.cfrdkerala.in .ഫോൺ: 0468 2961144.(കെ.ഐ.ഒ.പി.ആർ. 1302/2024)*ജില്ലാ വികസന സമിതി യോഗം 29 ന്*കോട്ടയം: ജൂൺ മാസത്തെ ജില്ലാ വികസന സമിതി യോഗം ജൂൺ 29ന് രാവിലെ 11 മണിക്ക് ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ ചേരും.(കെ.ഐ.ഒ.പി.ആർ. 1303/2024)*ഹോസ്പിറ്റൽ ഇൻഫെക്ഷൻ പ്രിവൻഷൻ ആൻഡ് കൺട്രോളിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം*കോട്ടയം: സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിന്റെ ആഭിമുഖ്യത്തിൽ ഹോസ്പിറ്റൽ ഇൻഫെക്ഷൻ പ്രിവൻഷൻ ആൻഡ് കൺട്രോളിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഈ ഓൺലൈൻ പാർട്ട് ടൈം സർട്ടിഫിക്കറ്റ് പ്രോഗ്രാമിൽ ഡോക്ടർമാർ, ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള നഴ്‌സിംഗ്, പാരാമെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് പ്രൊഫഷണലുകൾ എന്നിവർക്ക് അപേക്ഷിക്കാം. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30. ഫോൺ: 9048110031 ,8075553851 വെബ്‌സൈറ്റ് : www.srccc.in(കെ.ഐ.ഒ.പി.ആർ. 1304/2024)ജില്ലയിൽ ഖനനം നിരോധിച്ചു*കോട്ടയം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും ജൂൺ 30 വരെ കോട്ടയം ജില്ലയിലെ എല്ലാ വിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു കൊണ്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി.(കെ.ഐ.ഒ.പി.ആർ. 1305/2024)*വിനോദസഞ്ചാരകേന്ദ്രങ്ങളിൽ വിലക്ക്*കോട്ടയം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി കേന്ദ്രങ്ങളായ എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമൺ റോഡിലെ രാത്രികാലയാത്രയും ജൂൺ 30 വരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി.(കെ.ഐ.ഒ.പി.ആർ. 1306/2024)*സാക്ഷരതാമിഷൻ 100 കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ കാംപയിനും പോസ്റ്റർ പ്രചാരണവും പരിപാടി തുടങ്ങി*കോട്ടയം: ലഹരി ഉപഭോഗത്തിനെതിരേയുളള ബോധവത്കരണതിനായിസാക്ഷരതാമിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ 100 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്നലഹരിവിരുദ്ധ പ്രതിജ്ഞ, പോസ്റ്റർ പ്രചാരണപരിപാടിക്ക് തുടക്കം. ഗ്രാമ പഞ്ചായത്ത് തലത്തിൽ 73,ബ്ലോക്ക് തലത്തിൽ 11, നഗരസഭാതലത്തിൽ ആറു സമ്പർക്ക പഠന കേന്ദ്രങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തേടെ പ്രചാരണം സംഘടിപ്പിക്കും. പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചു ജില്ലാ സാക്ഷരതാ മിഷൻ ഹാളിൽ നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞക്ക് ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ സെബാസ്റ്റ്യൻ നേതൃത്വം നൽകി. സാക്ഷരതാ മിഷൻ ജില്ലാകോർഡിനേറ്റർ പി എം അബ്ദുൾകരീം, മോണിറ്ററിംഗ് ചുമതലയുള്ള ജില്ലാ കോർഡിനേറ്റർ ദീപാ ജയിംസ്, അസിസ്റ്റൻഡ് കോർഡിനേറ്റർ ആർ. സിംല, താരാ തോമസ്, പി.കെ. ബിന്ദു, പി.കെ. ഓമന, ജെസി ജോസ് എന്നിവർ പങ്കെടുത്തു. പ്രചാരണം ജൂൺ 30ന് സമാപിക്കും.

ഫോട്ടോക്യാപ്ഷൻ:സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ പരിപാടിക്ക് തുടക്കം കുറിച്ച് ജില്ലാ സാക്ഷരതാ മിഷൻ ഹാളിൽ നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞക്ക് ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ സെബാസ്റ്റ്യൻ നേതൃത്വം നൽകുന്നു.(കെ.ഐ.ഒ.പി.ആർ. 1307/2024)

*ജില്ലാ കരിയർ ഗൈഡൻസ് ക്ലാസ് മാറ്റി വച്ചു*കോട്ടയം: ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ ജൂൺ 27 ന് ചങ്ങനാശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്താനിരുന്ന ജില്ലാ കരിയർ ഗൈഡൻസ് ക്ലാസ് മാറ്റിവച്ചതായി ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരൻ അറിയിച്ചു.*ക്ഷീരവികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു*കോട്ടയം: ക്ഷീരവകസന വകുപ്പിന്റെ 2024-25 സാമ്പത്തിക വർഷത്തെ വിവിധ പദ്ധതികൾ നടപ്പാക്കാൻ താൽപ്പര്യമുള്ളവരിൽനിന്ന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ജൂലൈ 20 വരെ ക്ഷീരവികസന വകുപ്പിന്റെ www.ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാം. പുൽക്കൃഷി വികസനം, മിൽക്ക് ഷെഡ് പദ്ധതി വികസനം, ഡയറി ഫാം ഹൈജീൻ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തുടങ്ങിയ പദ്ധതികൾക്ക് അപേക്ഷിക്കാം.20 സെന്റിന് മുകളിലേയ്ക്കുള്ള പുൽകൃഷി, തരിശുഭൂമിയിലുള്ള പുൽകൃഷി, ചോളക്കൃഷി, നേപ്പിയർ പുല്ലും, മുരിങ്ങയും ഉൾപ്പെടുന്ന കോളാർ മോഡൽ പുൽകൃഷി എന്നീ പദ്ധതികളും, പുൽകൃഷിക്കുവേണ്ടിയുള്ള യന്ത്രവൽക്കരണ ധനസഹായം ജലസേചന ധനസഹായം എന്നിവയും ഉൾപ്പെടുന്നതാണ് പുൽകൃഷി വികസന പദ്ധതി.ഡയറി ഫാമുകളുടെ ആധുനികവൽക്കരണവും യന്ത്രവൽക്കരണവും, കയർ മത്സ്യബന്ധന മേഖലകൾക്കായുള്ള പ്രത്യേക പുനരധിവാസ പദ്ധതി, 20 പശു യൂണിറ്റ്, 10 പശു യൂണിറ്റ്, 5 പശു യൂണിറ്റ്, 2 പശു യൂണിറ്റ്, ഒരു പശു യൂണിറ്റ് എന്നീ പശു യൂണിറ്റ് പദ്ധതികൾ, യുജനങ്ങൾക്കായി 10 പശു അടങ്ങുന്ന സ്മാർട്ട് ഡയറി ഫാം പദ്ധതി, മിൽക്കിംഗ് മെഷീൻ വാങ്ങുന്നതിനുള്ള ധനസഹായം, തൊഴുത്ത് നിർമ്മാണ ധനസഹായം എന്നിവ ഉൾപ്പെടുന്ന മിൽക്ക് ഷെഡ് വികസന പദ്ധതികൾക്കും ഡയറി ഫാമിന്റെ ഹൈജീൻ മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതികൾക്കും www.ksheerasree.kerala.gov.in എന്ന പോർട്ടലിലൂടെ അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബ്‌ളോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണമെന്ന് ക്ഷീരവികസന വകുപ്പ് ഡയറക്ടർ അറിയിച്ചു. ഫോൺ: 0481 2562768.(കെ.ഐ.ഒ.പി.ആർ. 1309/2024)

*ദർഘാസ് ക്ഷണിച്ചു*കോട്ടയം: പള്ളം അഡീഷണൽ ഐ.സി.ഡി.എസിന്റെ കീഴിൽ കുമാരനല്ലൂർ, നാട്ടകം, കോട്ടയം ടൗൺ മേഖലകളിലായി വിതരണത്തിന് ഏറ്റെടുക്കുന്ന ഭക്ഷണസാധനങ്ങൾ അങ്കൺവാടികളിൽ എത്തിച്ചുകൊടുക്കുന്നതിനു സ്വന്തമായി വാഹനമുള്ളവരിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ജുലൈ 15ന് ഉച്ചയ്ക്ക് രണ്ടുവരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481-2310355.(കെ.ഐ.ഒ.പി.ആർ. 1310/2024)

LEAVE A REPLY

Please enter your comment!
Please enter your name here