കാഞ്ഞിരപ്പള്ളി:
ഭാരതത്തിന്റെ ശ്ലീഹയായ മാർത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ
1952-ാം ദുക്റാനയോടുബന്ധിച്ച് കാഞ്ഞിരപ്പള്ളി രൂപത എസ് എം വൈ എംന്റെ
നേതൃത്വത്തിൽ കണമല സെന്റ് തോമസ് പള്ളിയിൽ നിന്നും നിലയ്ക്കൽ സെന്റ് തോമസ്
എക്യുമെനിക്കൽ പള്ളിയിലേക്ക് ഭക്തിനിർഭരമായ വിശ്വാസ പ്രഘോഷണ പദയാത്ര
നടത്തപ്പെട്ടു. മാർ തോമാ ശ്ലീഹയുടെ വിശ്വാസ പ്രഘോഷണത്താൽ രൂപീകൃതമായ
നിലയ്ക്കൽ വിശ്വാസി സമൂഹത്തിന്റെ പിൻമുറക്കാരായ
യുവജനങ്ങൾ വിശ്വാസ പ്രഘോഷണ പദയാത്രയിൽ പ്രാർത്ഥനാപൂർവ്വം പങ്കുചേർന്നു.
രാവിലെ 9 മണിക്ക് ജപമാലയോടെ ആരംഭിച്ച വിശ്വാസ തീർത്ഥാടനം എരുമേലി ഫൊറോന
വികാരി ഫാ. വർഗീസ് പുതുപ്പറമ്പിൽ രൂപത എസ് എം വൈ എം പ്രസിഡണ്ട് അലൻ എസ്
വെള്ളൂരിന് പതാക നൽകി ഉദ്ഘാടനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here