പെരു​വ: രാ​മാ​യ​ണ​മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന നാ​ല​മ്പ​ല തീ​ര്‍​ഥാ​ട​ന​ത്തി​ന് 14ന് ​മു​ള​ക്കു​ളം ശ്രീ​ല​ക്ഷ്മ​ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ തു​ട​ക്ക​മാ​കും. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പി​റ​വം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍​പ്പെടു​ന്ന മാ​മ​ല​ശേരി ശ്രീ​രാ​മ​സ്വാ​മി ക്ഷേ​ത്രം, മേ​മ്മു​റി ഭ​ര​ത​സ്വാ​മി​ക്ഷേ​ത്രം, നെ​ടു​ങ്ങാ​ട് ശ​ത്രു​ഘ്ന​സ്വാ​മി ക്ഷേ​ത്രം, ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ല​ത്തി​ലെ മു​ള​ക്കു​ളം ല​ക്ഷ്മ​ണ​സ്വാ​മി ക്ഷേ​ത്രം എ​ന്നീ നാ​ല് ദാ​ശ​ര​ഥീ ക്ഷേ​ത്ര​ങ്ങ​ളി​ലാ​യാ​ണ് ഒ​രു മാ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന നാ​ല​മ്പ​ല തീ​ര്‍​ഥാ​ട​നം.

മു​ള​ക്കു​ളം ല​ക്ഷ്മ​ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ 14നു ​വൈ​കൂ​ന്നേ​രം 5.30നു ​ന​ട​ക്കു​ന്ന സ​മ്മേ​ള​നം ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​എ​ല്‍​എ​മാ​രാ​യ മോ​ന്‍​സ് ജോ​സ​ഫ്, അ​നൂ​പ് ജേ​ക്ക​ബ്, ക്ഷേ​ത്രം ത​ന്ത്രി മ​ന​യ​ത്താ​റ്റ് അ​നി​ല്‍ ദി​വാ​ക​ര​ന്‍ ന​മ്പൂ​തി​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​എ​സ്. ശ​ര​ത്, വി​വി​ധ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​ര്‍, തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, വി​വി​ധ ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

മു​ള​ക്കു​ളം ല​ക്ഷ്മ​ണ​സ്വാ​മ ക്ഷേ​ത്ര​ത്തി​ല്‍ തീ​ര്‍​ഥാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി കൂ​ടി​യ ആ​ലോ​ച​നാ യോ​ഗ​ത്തി​ല്‍ ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് സു​ധീ​ഷ് പു​ളി​ക്ക​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തം​ഗം കെ.​ആ​ര്‍. അ​രു​ണ്‍, ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ഘു​നാ​ഥ്, സെ​ക്ര​ട്ട​റി സൂ​ര​ജ്, ബാ​ബു പ​തി​ക്കാ​ലി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here