കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 49,000 രൂപയിലും ഗ്രാമിന് 6,125 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് അഞ്ചുരൂപ കുറഞ്ഞ് 5,100 രൂപയായി.
സർവകാല റിക്കാർഡുകൾ ഭേദിച്ച് മുന്നേറിയ സ്വർണവില 50,000 കടക്കുമെന്ന വിലയിരുത്തലുകൾക്കിടെയാണ് വെള്ളിയാഴ്ച മുതൽ വിലകുറയാൻ തുടങ്ങിയത്. മൂന്നാഴ്ചയ്ക്കിടെ 3,000 രൂപയിലധികം വര്‍ധിച്ച ശേഷമാണ് വെള്ളിയാഴ്ച 360 രൂപ ഇടിഞ്ഞത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിനു പവന് 560 രൂപ വര്‍ധിച്ച് 47,560 രൂപയില്‍ എത്തിയിരുന്നു. കഴിഞ്ഞ ഒമ്പതിന് ഈ റിക്കാര്‍ഡ് വീണ്ടും തിരുത്തി സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. അന്ന് പവന് 400 രൂപ വര്‍ധിച്ച് 48,600 രൂപയില്‍ എത്തി. 21ന് സംസ്ഥാനത്തെ സ്വർണവില ഗ്രാമിന് 6,180 രൂപയും പവന് 49,440 രൂപയുമെന്ന സര്‍വകാല റിക്കാർഡ് കുറിച്ചിരുന്നു.