കാ​ഞ്ഞി​ര​പ്പ​ള്ളി: മൈ​ക്ക സ്‌​കൂ​ളി​ല്‍ രൂ​പീ​ക​രി​ച്ച വോ​ളി​ബോ​ൾ അ​ക്കാ​ദ​മി​യു​ടെ​യും സ്‌​കൂ​ള്‍ വ​ള​പ്പി​ല്‍ നി​ര്‍​മി​ച്ച മി​നി സ്റ്റേ​ഡി​യ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് വി.​യു. ഷ​റ​ഫ​ലി നി​ർ​വ​ഹി​ക്കും. തു​ട​ര്‍​ന്ന് ഈ​രാ​റ്റു​പേ​ട്ട സെ​ന്‍റ് ജോ​ര്‍​ജും കോ​ഴ​ഞ്ചേ​രി സെ​ന്‍റ് പീ​റ്റേ​ഴ്‌​സും (പു​രു​ഷ വി​ഭാ​ഗം) ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​നും കോ​ട്ട​യം സി​ക്‌​സ​സും (വ​നി​താ വി​ഭാ​ഗം) പ​ങ്കെ​ടു​ക്കു​ന്ന പ്ര​ദ​ര്‍​ശ​ന വോ​ളി​ബോ​ൾ മ​ത്സ​രം ന​ട​ക്കും.

20 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വി​ല്‍ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള വോ​ളി​ബോ​ള്‍ കോ​ര്‍​ട്ടും ഗാ​ല​റി​യു​മാ​ണു നി​ര്‍​മി​ച്ച​ത്. മു​ന്‍ ദേ​ശീ​യ വോ​ളി​ബോ​ള്‍ താ​രം പൈ​നാ​പ്പ​ള്ളി​യി​ല്‍ പി.​എ​സ്. അ​ബ്ദു​ൾ റ​സാ​ഖാ​ണ് പ​രി​ശീ​ല​ക​ന്‍. പു​രു​ഷ​ന്‍​മാ​ര്‍​ക്കും വ​നി​ത​ക​ള്‍​ക്കും പ​രി​ശീ​ല​നം ന​ല്‍​കും.മി​ക​ച്ച താ​ര​ങ്ങ​ളെ സൃ​ഷ്ടി​ക്കു​ക, യു​വാ​ക്ക​ള്‍​ക്ക് ശാ​രീ​രി​ക പ​രി​ശീ​ല​നം ന​ല്‍​കു​ക എ​ന്നി​വ​യാ​ണു ല​ക്ഷ്യ​മെ​ന്ന് അ​ക്കാ​ദ​മി ഭാ​ര​വാ​ഹി​ക​ളാ​യ മു​ന്‍ ദേ​ശീ​യ താ​രം പി.​എ​സ്. അ​ബ്ദു​ൾ റ​സാ​ഖ്, മൈ​ക്ക സെ​ക്ര​ട്ട​റി റ​ഫീ​ഖ് ഇ​സ്മാ​യി​ല്‍ മൈ​ക്ക ട്ര​ഷ​റ​ര്‍ ഷം​സു​ദീ​ന്‍ തോ​ട്ട​ത്തി​ല്‍, അ​ന്‍​സാ​രി മം​ഗ​ല​ത്തു​ക​രോ​ട്ട് എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here