പരസ്പര സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാൾ പകർന്നു നൽകുന്നത്. നിസ്വാർത്ഥമായി സ്നേഹിക്കാനും മറ്റുള്ളവർക്കു നേരെ സഹായഹസ്തം നീട്ടാനും സാധിച്ചാൽ മാത്രമേ സമത്വപൂർണ്ണമായൊരു ലോകം സാധ്യമാകൂ.എല്ലാത്തരം വേർതിരിവുകൾക്കുമതീതമായി നമുക്കൊരുമിച്ച് ബലിപെരുന്നാൾ ആഘോഷിക്കാം. ഐക്യത്തിന്റെയും മതനിരപേക്ഷതയുടെയും നാടായി കേരളത്തെ നിലനിർത്താൻ ഈ ദിനം നമുക്ക് പ്രചോദനമാകട്ടെ.ഏവർക്കും ഹൃദയപൂർവ്വം ബക്രീദാശംസകൾ നേരുന്നു-മുഖ്യമന്ത്രി പിണറായി വിജയൻ  ഈദുൽ അദ്ഹ  പ്രമാണിച്ച് കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ആശംസ നേർന്നു. “ലോകമെമ്പാടുമുള്ള കേരളീയർക്ക് എന്റെ ഹാർദമായ ഈദുൽ അദ്ഹ ആശംസകൾ.  ത്യാഗമനോഭാവത്തെയും ആത്മസമർപ്പണത്തെയും  വാഴ്ത്തുന്ന ഈദുൽ അദ്ഹ സ്‌നേഹവും അനുകമ്പയും കൊണ്ട് നമ്മെ കൂടുതൽ ഒരുമിപ്പിക്കട്ടെ. സാമൂഹിക ഐക്യത്തെയും സാഹോദര്യത്തെയും സുദൃഢമാക്കുന്ന സത്കർമങ്ങളിൽ വ്യാപൃതരാകാൻ ഈദ് ആഘോഷം നമ്മെ പ്രചോദിപ്പിക്കട്ടെ’” – ഗവർണർ ആശംസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here