തിരുവനന്തപുരം : 2024 ജൂൺ 18

കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ മന്‍ കീ ബാത്ത് ജില്ലാതല ക്വിസ് പരിപാടിയുടെ മൂന്നാം സീസണ്‍ മത്സരങ്ങളും വായനാദിനാചരണവും നാളെ(2024 ജൂണ്‍ 19) തിരുവനന്തപുരത്ത് നടക്കും. കേന്ദ്ര ടൂറിസം, പെട്രോളിയം-പ്രകൃതി വാതക സഹമന്ത്രി ശ്രീ. സുരേഷ് ഗോപി പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാളെ രാവിലെ 9.30ന് ചടങ്ങ് ഉദ്ഘാടനം ചെയ്യും. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുന്‍ കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്ററികാര്യ സഹമന്ത്രി ശ്രീ വി മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തും. അഡ്വ.വി കെ പ്രശാന്ത് എം എല്‍ എ വായനാദിനം ഉദ്ഘാടനം ചെയ്യും.  നെഹ്‌റു യുവ കേന്ദ്ര സംസ്ഥാന ഡയറക്ടര്‍ ശ്രീ എം അനില്‍കുമാര്‍, പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ശ്രീമതി. റാണി എം അലക്‌സ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തും. ഗ്ലോബല്‍ ഗിവേഴ്സ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. എ രാധാകൃഷ്ണന്‍ നായര്‍ ആമുഖ അവതരണം നടത്തും. പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. നെല്‍സണ്‍ സ്വാഗതവും നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ ശ്രീ. സന്ദീപ് കൃഷ്ണന്‍ കൃതജ്ഞതയും പറയും. നഗരസഭാ കൗണ്‍സിലര്‍ ജോണ്‍സണ്‍ ജോസഫ്, പി ടി എ പ്രസിഡന്റ് പ്രൊഫ. എന്‍ കെ സുനില്‍കുമാര്‍, സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ റവ. തോമസ് കയ്യാലക്കല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്ത് 100 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി കഴിഞ്ഞ ജൂലൈയിലും ഡിസംബറിലുമാണ് ക്വിസ് മത്സരത്തിന്റെ ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും സംഘടിപ്പിച്ചത്. മത്സര വിജയികള്‍ക്ക് സ്വാതന്ത്യ, റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനും  രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുമായും വിവിധ കേന്ദ്രമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്താനും പ്രധാനമന്ത്രി സംഗ്രഹാലയ, രാഷ്ട്രപതിഭവന്‍, പാര്‍ലമെന്റ് ഹൗസ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാനും അവസരം ലഭിച്ചിരുന്നു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി അതത് സ്ഥാപനങ്ങള്‍ നേരിട്ട് നടത്തുന്ന മത്സരങ്ങളിലെ വിജയികളാണ് കോര്‍പ്പറേഷന്‍ മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here