തിരുവനന്തപുരം : സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിൽ (നോർത്ത്) ജോലി ചെയ്തുവന്ന മദന കുമാർ എന്ന സിവിൽ പോലീസ് ഓഫീസറെയാണ് ഇന്ന് തൂങ്ങിമരിച്ച നിലയിൽ കാണപെട്ടത്. ഇയാൾ താമസിച്ചുവന്നിരുന്ന പൂന്തുറ പോലീസ് സ്റ്റേഷൻ പരിധിയിലെ പൂന്തുറ പോലീസ് കോട്ടേഴ്സ് C2 വിൽ കെട്ടിത്തൂങ്ങി നിൽക്കുന്നതായി കാണപ്പെട്ടു എന്ന് പോലീസ് പറഞ്ഞു. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ട്. പാറശാല പരശുവയ്ക്കൽ സ്വദേശിയാണ്. അഞ്ചുമാസത്തിലേറെയായി കോട്ടേഴ്സിൽ ഒറ്റയ്ക്കായിരുന്നു താമസം.

ജീവനൊടുക്കുന്ന പോലീസുകാരുടെ എണ്ണം കേരളത്തിൽ ഉയർന്നു വരികയാണ്.പോലീസ് സേനയിലെ അംഗങ്ങൾക്കിടയിൽ ആത്മഹത്യാ മരണങ്ങൾ കൂടുതലായി തുടരുന്ന സാഹചര്യത്തിൽ, മാനസിക ആഘാതവും മറ്റ് പ്രശ്നങ്ങളും നേരിടുന്ന ഉദ്യോഗസ്ഥരെ സഹായിക്കാൻ ഒരു സപ്പോർട്ട് ഗ്രൂപ്പ് ആരംഭിക്കുന്നതിനുള്ള നടപടി എറണാകുളം റൂറൽ ഡിവിഷൻ അടുത്തായി ആരംഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here