ടീച്ചർ ട്രെയിനിങ് കോഴ്സ്*കോട്ടയം: കെൽട്രോൺ നടത്തുന്ന മോണ്ടിസോറി അധ്യാപക പരിശീലന കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് വനിതകൾക്ക്്അപേക്ഷിക്കാം.പ്രായപരിധിയില്ല. വിശദവിവരത്തിന് ഫോൺ:9072592412,9072592416(കെ.ഐ.ഒ.പി.ആർ. 1353/2024)*വെറ്ററിനറി ഡോക്ടർ ഒഴിവ്*കോട്ടയം: കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ രാത്രികാല അടിയന്തര മൃഗചികിത്സ സേവനത്തിനായി വെറ്ററിനറി ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത വെറ്ററിനറി സയൻസ് ബിരുദധാരികൾക്കാണ് അവസരം. ഇവരുടെ അഭാവത്തിൽ സർവീസിൽനിന്നു വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവരെ 90 ദിവസത്തേക്കാണു നിയമിക്കുന്നത്. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം ജൂലൈ അഞ്ചിന് രാവിലെ 11 ന് കളക്ടറേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തണം. ഫോൺ: 0481 2563726(കെ.ഐ.ഒ.പി.ആർ. 1354/2024)*വായനപക്ഷാചരണം: ക്വിസ് മത്സരം മാറ്റി*കോട്ടയം: വായനപക്ഷാചരണത്തിന്റെ ഭാഗമായി ജൂലൈ അഞ്ചിന് ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ ഭരണകൂടവും വിദ്യാർഥികൾക്കും സർക്കാർ ജീവനക്കാർക്കുമായി ജൂലൈ അഞ്ചിനു നടത്താൻ നിശ്ചയിച്ച ക്വിസ് മത്സരം മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോൺ: 0481-2562558, 9847998894(കെ.ഐ.ഒ.പി.ആർ. 1355/2024)*ഹയർ സെക്കൻഡറി തുല്യത പരീക്ഷ ജൂലൈ അഞ്ചിന് തുടങ്ങും*കോട്ടയം: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിന്റെ ഒന്നും രണ്ടും വർഷ പരീക്ഷകൾ ജൂലൈ അഞ്ചിന് തുടങ്ങും. ജൂലൈ 14ന് സമാപിക്കും. കോട്ടയം ജില്ലയിൽ ഒന്നാം വർഷം 348 പേരും, രണ്ടാം വർഷം 418 പേരുമാണ് പരീക്ഷ എഴുതുന്നത്. ഗവ. മോഡൽ എച്ച്എസ്എസ് കോട്ടയം, പൊൻകുന്നം വർക്കി സ്മാരക ജിഎച്ച്എസ് പാമ്പാടി, സെന്റ് മിഖായേൽ എച്ച്എസ്എസ് കടുത്തുരുത്തി, സെന്റ് അഗസ്റ്റിൻ എച്ച്എസ്എസ് രാമപുരം, ഗവ.എച്ച്എസ്എസ് ചങ്ങനാശ്ശേരി എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങൾ. പഠിതാക്കൾ അതാതു പരീക്ഷാകേന്ദ്രങ്ങളിൽനിന്ന് ഹാൾ ടിക്കറ്റുകൾ കൈപ്പറ്റണമെന്നു സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി.എം അബ്ദുൾകരീം അറിയിച്ചു. (കെ.ഐ.ഒ.പി.ആർ. 1356/2024) ഐ.എച്ച്.ആർ.ഡി.: എൻ.ആർ.ഐ പ്രവേശനം*കോട്ടയം: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ എറണാകുളം (0484-2575370, 8547005097) ചെങ്ങന്നൂർ (0479-2454125, 8547005032), അടൂർ (04734-230640, 8547005100), കരുനാഗപ്പള്ളി (0476-2665935, 8547005036), കല്ലൂപ്പാറ (0469-2678983, 8547005034), ചേർത്തല (0478-2553416, 8547005038), ആറ്റിങ്ങൽ (0470-2627400, 8547005037), കൊട്ടാരക്കര (0474-2453300, 8547005039) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എൻജിനീയറിംഗ് കോളേജുകളിലേയ്ക്ക് 2024-25 അധ്യയന വർഷത്തിൽ എൻ.ആർ.ഐ. സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ https://nri.ihrd.ac.in എന്ന വെബ്സൈറ്റ് അല്ലെങ്കിൽ മേൽ പറഞ്ഞ കോളേജുകളുടെ വെബ്സൈറ്റ് വഴി (പ്രോസ്പെക്ട്സ് പ്രകാരമുള്ള) ഓൺലൈനായി സമർപ്പിക്കണം. ജൂലൈ അഞ്ചിന് രാവിലെ 10 മണി മുതൽ ജൂലൈ 26 ന് വൈകിട്ട് അഞ്ചുമണിവരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകമായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ്ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 1000/- രൂപയുടെ രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായോ/ബന്ധപ്പെട്ട പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റും ഹിതം ജൂലൈ 29 ന് വൈകുന്നേരം വൈകിട്ട് അഞ്ചുമണിക്ക് മുൻപ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭ്യമാക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഫോൺ: 8547005000 വെബ്സൈറ്റ് :www.ihrd.ac.in

LEAVE A REPLY

Please enter your comment!
Please enter your name here