എൽ.ബി.എസ്. കോഴ്‌ സ്കോട്ടയം: കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ പാമ്പാടി ഉപകേന്ദ്രത്തിൽ ഓഗസ്റ്റിൽ ആരംഭിക്കുന്ന പി.ജി.ഡി.സി.എ., ഡി.സി.എ.,ഡി.സി.എ. (എസ്)കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി  പാസായവർക്ക് ഡി.സി.എയ്ക്കും പ്ലസ് ടു പാസായവർക്ക് ഡി.സി.എ(എസ്)യ്ക്കും ഡിഗ്രി പാസായവർക്ക് പി.ജി.ഡി.സി.എയ്ക്കും അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ: 0481-2505900, 9895041706.(കെ.ഐ.ഒ. പി. ആർ 1363/ 2024)എൽ.ബി.എസ്. തൊഴിലധിഷ്ഠിതകോഴ്‌സ്: അപേക്ഷിക്കാംകോട്ടയം: എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഏറ്റുമാനൂർ ഉപകേന്ദ്രത്തിൽ ഓഗസ്റ്റിൽ ആരംഭിക്കുന്ന ഗവൺമെന്റ് അംഗീകൃത പി.ജി.ഡി.സി.എ., ഡി.സി.എ.,ഡി.സി.എ. (എസ്) കോഴ്സുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി. പാസായവർക്ക് ഡി.സി.എ യ്ക്കും പ്ലസ് ടു പാസായവർക്ക് ഡി.സി.എ(എസ്)യ്ക്കും ഡിഗ്രി പാസായവർക്ക് പി.ജി.ഡി.സി.എയ്ക്കും അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ: 0481 2534820, 9497818264, 8921948704. വെബ്സൈറ്റ്: www.lbscentre.kerala.gov.in(കെ.ഐ.ഒ. പി. ആർ 1364/ 2024)ദേശീയ ആരോഗ്യദൗത്യത്തിൽ ഒഴിവുകൾകോട്ടയം: ജില്ലയിൽ എൻ.എച്ച്.എം(ദേശീയ ആരോഗ്യദൗത്യം)പദ്ധതിക്കു കീഴിൽ മെഡിക്കൽ ഓഫീസർ, സ്പെഷാലിറ്റി മെഡിക്കൽ ഓഫീസർമാർ (പീഡിയാട്രിക്സ്, ജനറൽ മെഡിസിൻ, ഒഫ്താൽമോളജിസ്റ്റ്),ഡി.ഇ.ഐ.സി ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, പാലിയേറ്റീവ് കെയർ സ്റ്റാഫ് നഴ്സ്, ഓഡിയോളജിസ്റ്റ്, ലാബ് ടെക്ലീഷ്യൻ, ഡവലപ്മെന്റ് തെറാപ്പിസ്റ്റ് എം.ഐ.യു, സ്പെഷൽ എഡ്യൂക്കേറ്റർ എം.ഐ.യു, ഓഡിയോളജിസ്റ്റ് എം.ഐ.യു എന്നീ ഒഴിവുകളിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ arogyakeralam.gov.in വെബ് സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. വിശദവിവരത്തിന് ഫോൺ: 0481-2304844.(കെ.ഐ.ഒ. പി. ആർ 1365/ 2024)ഡിജി കേരളം; സാക്ഷരതമിഷൻ പ്രേരക്മാരുംപഠിതാക്കളും വോളന്റിയർമാരാകണംകോട്ടയം: സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഡിജി കേരളം പദ്ധതിയുടെ വൊളന്റിയർമാരായി സാക്ഷരതാമിഷൻ പ്രേരക്മാരും പഠിതാക്കളും. പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ പഠിതാക്കൾക്കൊപ്പം ചങ്ങാതി, നവചേതന  പദ്ധതികളുടെ ഇൻസ്ട്രക്ടർമാരും വോളന്റിയർമാരായി രജിസ്റ്റർ ചെയ്യണം. 10 സമ്പർക്ക പഠനകേന്ദ്രങ്ങളിലായി ആയിരത്തിലധികം പത്താംതരം ഹയർസെക്കൻഡറി പഠിതാക്കൾ വോളന്റിയർമാരാകും. 92 സാക്ഷരതാ പ്രേരക്മാരും വിവിധ പദ്ധതികളിലെ 50 ലധികം ഇൻസ്ട്രക്ടർമാരുമാണ് വോളന്റിയർമാരാകേണ്ടത്.പ്രേരക്മാരും പഠിതാക്കളും ഇൻസ്ട്രക്ടർമാരും സാക്ഷരതാ മിഷൻ എന്ന പേരിൽ അതത് തദ്ദേശസ്ഥാപനങ്ങളിൽ അടിയന്തരമായി രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ കോ-ഓർഡിനേറ്റർ പി.എം. അബ്ദുൾകരീം അറിയിച്ചു. രജിസ്ട്രേഷൻ ലിങ്ക് https://app.digikeralam.lsgkerala.gov.in/volunteer(കെ.ഐ.ഒ. പി. ആർ 1366/ 2024)പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാരം: അപേക്ഷിക്കാംകോട്ടയം: വനിതാ ശിശു വികസന മന്ത്രാലയം നടപ്പാക്കുന്ന പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കായികം, സാമൂഹിക സേവനം, ശാസ്ത്ര- സാങ്കേതികവിദ്യ, പരിസ്ഥിതി, കല-സാംസ്‌കാരികം, കണ്ടുപിടുത്തം എന്നീ മേഖലകളിൽ അസാധാരണ പ്രാഗത്ഭ്യമുള്ള അഞ്ചു മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് പുരസ്‌കാരത്തിനായി അപേക്ഷിക്കാം. അപേക്ഷ http://awards.gov.in എന്ന വെബ് പോർട്ടൽ മുഖേന ജൂലൈ 31 നകം നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2580548, 8281899464.(കെ.ഐ.ഒ. പി. ആർ 1367/ 2024)ദർഘാസ് ക്ഷണിച്ചുകോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായി എത്തുന്ന രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത മരുന്നുകൾ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുന്നതിനായി സമീപപ്രദേശത്തുള്ള സ്ഥാപനങ്ങളിൽനിന്ന് ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ജൂലൈ 10 ന് രാവിലെ 11.30 വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് തുറക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 0481-2563612,2563611.(കെ.ഐ.ഒ. പി. ആർ 1368/ 2024)ദർഘാസ് ക്ഷണിച്ചുകോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായി എത്തുന്ന രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത സ്‌കാനിങ് പരിശോധന കുറഞ്ഞ നിരക്കിൽ നടത്തുന്നതിന് കോട്ടയം നഗരത്തിലോ സമീപപ്രദേശത്തോ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽനിന്ന് ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ജൂലൈ 10 ന് രാവിലെ 11 വരെ സ്വീകരിക്കും. അന്നേ ദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 0481-2563612,2563611.(കെ.ഐ.ഒ. പി. ആർ 1369/ 2024)ദർഘാസ് ക്ഷണിച്ചുകോട്ടയം: പാലാ മുത്തോലിയിൽ ടൂറിസം വകുപ്പിന്റെ പദ്ധതിയായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കെട്ടിടങ്ങളുടെ നിർമാണസ്ഥലത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റുന്നതിനും അടുക്കിവയ്ക്കുന്നതിനും ദർഘാസ് ക്ഷണിച്ചു. ജൂലൈ 18ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ ദർഘാസ് സ്വീകരിക്കും. വിശദവിവരത്തിന് ഫോൺ: 0481 2524343 (ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് കുമരകം).(കെ.ഐ.ഒ. പി. ആർ 1370/ 2024).*സ്‌കോൾ കേരളയിൽ യോഗ കോഴ്സ്: പ്രവേശനം നീട്ടി*കോട്ടയം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്‌കോൾ കേരളയിൽ നാഷണൽ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് മിഷന്റെയും അംഗീകാരത്തോടെ ആരംഭിച്ച ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്സ് യോഗ കോഴ്സിന്റെ രണ്ടാം ബാച്ച് പ്രവേശനത്തിനുള്ള അപേക്ഷ ജൂലെ 12 വരെ സമർപ്പിക്കാം. 100 രൂപാ ഫൈനോടുകൂടി ജൂലൈ 22 വരെയും രജിസ്റ്റർ ചെയ്യാം. ഹയർ സെക്കൻഡറി / തത്തുല്യ കോഴ്സിലെ വിജയമാണ് യോഗ്യത. പ്രായപരിധി 17-50 .കൂടുതൽ വിവരങ്ങൾക്ക് സ്‌കോൾ കേരളാ ജില്ലാ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ 0481- 2300 443, 9496094157(കെ.ഐ.ഒ. പി. ആർ 1360/ 2024)*അസാപ് ജോബ് ഫെയർ* കോട്ടയം: കേരള സർക്കാർ സംരംഭമായ അസാപ് കേരളയുടെ പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജൂലൈ ആറിന് ജോബ് ഫെയർ നടത്തുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ ലിങ്ക് https://forms.gle/pSC3TCDazCqecPm47 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ സൗജന്യം. എസ്.എസ്.എൽ.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഡെവലപ്പ്മെന്റ് മാനേജർ, ഫിനാൻഷ്യൽ അഡൈ്വസർ, സ്റ്റോർ മാനേജർ, അഡ്മിനിസ്ട്രേഷൻ മാനേജർ, യൂണിറ്റ് മാനേജർ, ഓഫീസ് സ്റ്റാഫ്, പാക്കിങ് സെക്ഷൻ, അക്കൗണ്ടന്റ്, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എന്ന ഒഴിവുകളിലേക്ക് ആണ് ഇന്റർവ്യൂ നടത്തുന്നത്.വിശദവിവരങ്ങൾക്ക് ഫോൺ 8590118698,9495999731 (കെ.ഐ.ഒ. പി. ആർ 1361/ 2024)*ദർഘാസ് ക്ഷണിച്ചു*കോട്ടയം:ഏറ്റുമാനൂർ ഗവ.ഐ.ടി.ഐയിൽ അപ്ഹോൾസ്റ്ററർ ട്രേഡിൽ ട്രെയിനിംഗ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ജൂലൈ 29ന് ഉച്ചകഴിഞ്ഞ് മൂന്നുമണിവരെ ദർഘാസുകൾ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് : www.det.kerala.gov.in .ഫോൺ: 04812535562 (കെ.ഐ.ഒ. പി. ആർ 1362/ 2024)

LEAVE A REPLY

Please enter your comment!
Please enter your name here