*ഏകദിനപരിശീലനക്ലാസ്*കോട്ടയം: വയർമാൻ എഴുത്തുപരീക്ഷ, പ്രായോഗികപരീക്ഷ 2023 ജയിച്ചവർക്കായി നടത്തുന്ന ഏകദിനപരിശീലനക്ലാസ് ജൂലൈ അഞ്ചിന് രാവിലെ ഒൻപതുമണിക്ക് കോട്ടയം തെക്കുംഗോപുരം സുവർണ ഓഡിറ്റോറിയത്തിൽ വച്ചു നടത്തുമെന്ന് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടററേറ്റ് അറിയിച്ചു.(കെ.ഐ.ഒ.പി.ആർ. 1278/2024)*ക്യാഷ് അവാർഡ്*കോട്ടയം: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹികസുരക്ഷാപദ്ധതി അംഗങ്ങളുടെ മക്കളിൽ 2023-23 അധ്യയനവർഷത്തിൽ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് മുഴുവൻ എ പ്ലസ് കിട്ടിയ കുട്ടികൾക്ക് നൽകുന്ന ക്യാഷ് അവാർഡിനായി ജൂൺ 30 വരെ അപേക്ഷിക്കാമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.(കെ.ഐ.ഒ.പി.ആർ. 1279/2024)*മസ്റ്ററിങ് പൂർത്തിയാക്കണം*കോട്ടയം: സാമൂഹികസുരക്ഷാക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ ജൂൺ 25 മുതൽ ഓഗസ്റ്റ് 24 വരെയുള്ള കാലയളവിൽ വാർഷിക മസ്റ്ററിങ് നിർബന്ധമായും പൂർത്തിയാക്കണമെന്നു ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.(കെ.ഐ.ഒ.പി.ആർ. 1280/2024)*രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ പദ്ധതിയിൽ ഒഴിവ്*കോട്ടയം: ജില്ലയിലെ ബ്ലോക്ക്പഞ്ചായത്തുകളിൽ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ പദ്ധതിയുടെ 2024-25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ രൂപീകരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെന്ററിലേക്ക് അഡീഷണൽ ഫാക്കൽറ്റി തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. കുടുംബശ്രീ അയൽക്കൂട്ടഅംഗം/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളിൽ നിന്നുള്ള എം.എസ്.ഡബ്‌ള്യൂ/എം.ബി.എ(എച്ച്.ആർ.)/എം.എ. സോഷ്യോളജി/ ഡവലപ്‌മെന്റ് സ്റ്റഡീസ്, യോഗ്യതയും, മൂന്ന് വർഷത്തെ പ്രവർത്തിപരിചയവുമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. പ്രായം 2024 ജൂൺ ഒന്നിന് 40 വയസ് കഴിയരുത്. യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അപേക്ഷാ ഫീസ് ഇനത്തിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ കോട്ടയത്തിന്റെ പേരിൽ മാറാവുന്ന 200/- രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം നിശ്ചിതഫോർമാറ്റിൽ അപേക്ഷകൾ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, ജില്ലാ പഞ്ചായത്ത് ഭവൻ, കോട്ടയം-02 എന്ന വിലാസത്തിൽ ജൂലൈ രണ്ടിന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പു സമർപ്പിക്കണം. അപേക്ഷ ബന്ധപ്പെട്ട കുടുംബശ്രീ അയൽക്കൂട്ടം, സി.ഡി.എസ് എന്നിവർ സാക്ഷ്യപ്പെടുത്തിയിരിക്കണം. അപേക്ഷാഫോമും, വിശദാംശങ്ങളും കുടുംബശ്രീ വെബ്സൈറ്റിലും (workudumbashreeem), സിഡിഎസ് ഓഫീസിലും ലഭ്യമാണ്. ഫോൺ: 0481-2302049(കെ.ഐ.ഒ.പി.ആർ. 1281/2024)*ക്ഷേമനിധി കുടിശിക അടയ്ക്കാം*കോട്ടയം: കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ നിലവിൽ അംഗങ്ങളായ തൊഴിലാളി വിഹിതം കുടിശിക വരുത്തിയിട്ടുള്ളവർക്കു കോവിഡ് കാലയളവ് ഒഴികെയുള്ള അവസാന മൂന്നു വർഷത്തെ കുടിശ്ശിക അടയ്ക്കുന്നതിന് 2024 സെപ്റ്റംബർ 30 വരെ സമയം അനുവദിച്ച് ഉത്തരവായതായി ജില്ല എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. 2023 ഡിസംബർ 31 വരെ ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിച്ച എല്ലാ ഗുണഭോക്താക്കളും 2024 ജൂൺ 25 മുതൽ ഓഗസ്റ്റ് 24 വരെയുള്ള കാലയളവിൽ വാർഷിക മസ്റ്ററിങ് നിർബന്ധമായും പൂർത്തിയാക്കണമെന്നും ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.(കെ.ഐ.ഒ.പി.ആർ. 1282/2024)*ലേലം*കോട്ടയം: ഇടമറുക് സാമൂഹികരോഗ്യകേന്ദ്രത്തിലെ ക്വാർട്ടേഴ്സ് കെട്ടിടം പൊളിച്ച് നീക്കം ചെയ്യുന്നതിന് ജൂൺ 29ന് ഉച്ചയ്ക്കു 12 മണിക്കു ആശുപത്രി ഓഫീസിൽ വെച്ച് പരസ്യ ലേലം നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 9074016058(കെ.ഐ.ഒ.പി.ആർ. 1283/2024)*ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ ഒഴിവ്*കോട്ടയം: ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ വിമുക്തി ഡീ-അഡിക്ഷൻ സെന്ററിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി ജൂലൈ ഒൻപതിന് രാവിലെ 11.00 മണി മുതൽ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസി(ആരോഗ്യം)ൽ വാക്ക്ഇൻ ഇന്റർവ്യൂ നടത്തുന്നു. സൈക്യാട്രിക് സോഷ്യൽ വർക്കറിന് സൈക്യാട്രിക് സോഷ്യൽ വർക്കിൽ എം.ഫിലാണ് യോഗ്യത. പ്രായം 45 വയസ് കവിയരുത്. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് ക്ലീനിക്കൽ സൈക്കോളജിയിൽ ആർ.സി.ഐ. രജിസ്‌ട്രേഷനോടു കൂടി എം.ഫിൽ/എം.എസ്.സി. ആണു യോഗ്യത. പ്രായം 45 വയസ് കവിയരുത്. ഉദ്യോഗാർത്ഥികൾ യോഗ്യതാസർട്ടിഫിക്കറ്റിന്റെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പും ആധാർ/വോട്ടർ ഐ.ഡി. എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 6238300252, 04862 233030(കെ.ഐ.ഒ.പി.ആർ. 1284/2024)*അധ്യാപക ഒഴിവ്*കോട്ടയം: ഇരവിനല്ലൂർ ഗവ. എൽ.പി. സ്‌കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകനിയമനത്തിന് ജൂൺ 26ന് രാവിലെ 10.30ന് സ്‌കൂൾ ഓഫീസിൽ അഭിമുഖം നടത്തും. ടി.ടി.സി., ഡി.എൽ.ഇ.ഡി., കെ.ടെറ്റ് ആണ് യോഗ്യത. ഫോൺ: 9446969022(കെ.ഐ.ഒ.പി.ആർ. 1285/2024)*’സാകല്യം’ പദ്ധതി: അപേക്ഷ ക്ഷണിച്ചു*കോട്ടയം: സ്വന്തമായി ജീവനോപാധി ഇല്ലാതെയും, കുടുംബങ്ങളിൽനിന്നു പുറത്താക്കപ്പെട്ട് ഒറ്റപ്പെട്ട് കഴിയേണ്ടിവരുന്നവരുമായ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സ്വന്തമായി തൊഴിൽ ചെയ്തു സമൂഹത്തിൽ അഭിമാനത്തോടെ ജീവിക്കാൻ വഴിയൊരുക്കുന്ന ‘സാകല്യം’ പദ്ധതിയിലേക്ക് സാമൂഹികനീതിവകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷ തിരുനക്കര മിനി സിവിൽ സ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ സമർപ്പിക്കാം. അവസാന തീയതി സെപ്റ്റംബർ 30.വിശദവിവരങ്ങൾക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0481-2563980 (കെ.ഐ.ഒ.പി.ആർ. 1286/2024)

LEAVE A REPLY

Please enter your comment!
Please enter your name here