എരുമേലി :സമൂഹത്തിലെ നിർദ്ദനരായ ആളുകൾക്ക് സഹായങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായി കെ എം മാണിയുടെ  ഓർമയ്ക്കായി എരുമേലിയിലെ യൂത്ത് ഫ്രണ്ട് (എം) ന്റെ നേതൃത്വത്തിൽ “തണൽ ” നാളെമുതൽ ആരംഭിക്കും .

             ചൊവ്വാഴ്ച(18/06/2024) രാവിലെ 9:30 ന് ചെമ്പകത്തുങ്കൽ സ്റ്റേഡിയത്തിൽപൂഞ്ഞാർ MLA സെബാസ്റ്റ്യൻ കുളത്തുങ്കൽ “തണൽ “പ്രോഗ്രാമിന്റെ ഉത്ഘാടനം നിർവഹിക്കും .
               “തണലി”ന്റെ ആദ്യ പ്രോഗ്രാമായി എരുമേലി ബസ് സ്റ്റാന്ഡിലെ ലോട്ടറി വിൽപ്പനക്കാരനായ കണ്ണന് മുത്തൂറ്റ് എം ജോർജ്ജ് സ്പോൺസർ ചെയ്ത  ഇലക്ട്രിക് വീൽ ചെയർ നൽകുമെന്ന് യൂത്ത് ഫ്രണ്ട് എം മണ്ഡലം പ്രസിഡന്റ്     അരുൺകുമാർ. പി. ജി അറിയിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here