എരുമേലി :അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ പഠനം ലഹരിയാക്കാൻ പ്രതിജ്ഞ ചൊല്ലി എരുമേലി നിർമ്മല സ്കൂളിലെ വിദ്യാർത്ഥികൾ .ലഹരിവസ്തുക്കൾ എപ്രകാരം തലച്ചോറിന്റെ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്നുവെന്നും ലഹരി വസ്തുക്കളിൽ ആദ്യത്തേത് എന്നന്നേക്കുമായി ഒഴിവാക്കേണ്ടത് അനിവാര്യമാണെന്നും സൂചിപ്പിച്ചുകൊണ്ട്  സിസ്റ്റർ ടെസ്സി മരിയ,  ക്ലാസ് നൽകി. ലഹരിവിരുദ്ധ ദിനത്തിൽ കുട്ടികൾ പഠനം ലഹരിയാക്കാനുള്ള പ്രതിജ്ഞ എടുക്കുകയും ലഹരി വസ്തുക്കൾ ഒരിക്കലും ഉപയോഗിക്കുകയില്ല എന്ന് സ്വന്തം കൈപ്പടയിൽ എഴുതി ഒപ്പുവയ്ക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here