കോട്ടയം :അക്ഷയ കേന്ദ്രങ്ങളിലും ഫ്രണ്ട്സ് ജനസേവന കേന്ദ്രങ്ങളിലും കേരള സർക്കാർ ഐടി മിഷൻ ഇഡിസ്ട്രിക്ട് സോഫ്റ്റ് വെയർ വഴി ബില്ലുകൾ അടയ്ക്കുന്നത് നിർത്തിയാലും മറ്റ് ഗവൺമെൻ്റ് സോഫ്റ്റ് വെയർ വഴി ബില്ലുകൾ തുടർന്നും അടയ്ക്കാൻ സാധിക്കുന്നതാണ്. തുടർന്നും പൊതുജനങ്ങൾക്ക് ഇലക്ട്രിസിറ്റി, വാട്ടർ അതോറിറ്റി തുടങ്ങിയ എല്ലാ ബില്ലുകളും അക്ഷയ കേന്ദ്രങ്ങൾ വഴി അടയ്ക്കുന്നതിന് യാതൊരു തടസ്സവുമില്ല.

ഇന്ത്യയിലെ ആദ്യത്തെ CSC കേന്ദ്രങ്ങൾ ആണ് അക്ഷയകേന്ദ്രം.

ലോകത്തിനു തന്നെ മാതൃകയായി അന്നത്തെ രാഷ്ട്രപതി ഡോ എ പി ജെ അബ്ദുൽ കലാം ആണ് അക്ഷയ രാജ്യത്തിനു സമർപ്പിച്ചത്.ഇന്ന് നിരവധി സേവനങ്ങൾ ആണ് അക്ഷയ കേന്ദ്രത്തിൽ നൽകി വരുന്നത്. സർക്കാർ ഓഫീസിൽ നിന്നും ചെയ്യേണ്ട നിരവധി സേവനങ്ങൾക്ക് ഇപ്പോൾ അക്ഷയ കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്.

ഇന്ത്യയിലെ തന്നെ മികച്ച ആധാർ എന്റോൾമെന്റ് കേന്ദ്രമാണ് അക്ഷയ. ഇന്ത്യയിൽ ഐടി വിപ്ലവത്തിന് തുടക്കം കുറിച്ചത് കമ്പ്യൂട്ടർ സാക്ഷരത വഴി അക്ഷയ കേന്ദ്രങ്ങളിലൂടെയാണ്. ഇഡിസ്ട്രിക്ട് പോർട്ടൽ വഴി അല്ലാതെയും അക്ഷയകേന്ദ്രങ്ങളിൽ നിന്നും ഇലക്ട്രിസിറ്റി ബില്ല് അടക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here