തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തിലെ അന്വേഷണം സിബിഐക്ക് കൈമാറുന്നതിൽ ഉണ്ടായ വീഴ്ച തിരുത്താൻ പോലീസ്. സിബിഐക്ക് രേഖകള്‍ കൈമാറാന്‍ ഡിവൈഎസ്പി ഇന്ന് ഡല്‍ഹിക്ക് പോകും.
സ്പെഷ്യല്‍ സെല്‍ ഡിവൈഎസ്പി എസ്.ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡല്‍ഹിക്ക് തിരിക്കുക. ഇവർ ഡൽഹിയിലെത്തി കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിനും സിബിഐ ഡയറക്ടര്‍ക്കും പെര്‍ഫോമ റിപ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ കൈമാറും.
കേസിന്റെ നാള്‍വഴി ഉള്‍പ്പെടുന്ന പെര്‍ഫോമ റിപ്പോര്‍ട്ട് ഇതുവരെ സിബിഐക്ക് കൈമാറാത്തതിൽ സർക്കാരിനും പോലീസിനും ഗുരുതര വീഴ്ചയുണ്ടായെന്ന് വിമർശനമുയർന്നിരുന്നു. മാര്‍ച്ച് ഒമ്പതിനാണ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സിദ്ധാര്‍ഥന്റെ അച്ഛന് മുഖ്യമന്ത്രിയെ കണ്ടത്.