എരുമേലി: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി മുക്കൂട്ടുതറ മുക്കുഴി മേപ്പുറത്ത് എം.സി. രതീഷ് (38) നെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ഇന്നലെ രാത്രി ഏഴോടുകൂടി എരുമേലി എലിവാലിക്കര കവലറോഡിൽ നിൽക്കുകയായിരുന്നു മധ്യവയസ്കനെ രതീഷ് ചീത്ത വിളിക്കുകയും മർദ്ദിക്കുകയും കല്ലുകൊണ്ട് തലയ്ക്കfടിക്കുകയുമായിരുന്നു. എരുമേലി പോലീസ് നടത്തിയ തെരിച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. എരുമേലി സ്റ്റേഷൻ എസ്എച്ച്ഒ ഇ.ഡി. ബിജു, എസ്ഐ ശാന്തി കെ. ബാബു, എഎസ്ഐ ജോൺസൺ ജോസഫ്, ലീല എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.