പത്തനംതിട്ട: അടൂർ ഡിപ്പോയിലെ കണ്ടക്ടർ മനീഷിന് നേരെയായിരുന്നു കൈയേറ്റ ശ്രമം. അതിക്രമത്തിൽ കൊട്ടാരക്കര ഇഞ്ചക്കാട് സ്വദേശി ഷിബുവിനെ പോലീസ് അറസ്റ്റ് ചെയ്തു.മദ്യലഹരിയിൽ കെഎസ്ആര്‍ടിസി കണ്ടക്ടറെ അസഭ്യം വിളിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുംചെയ്തതിനാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കായംകുളത്ത് നിന്ന് അടൂരിനുള്ള ബസിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ടിക്കറ്റ് എടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഗണേഷ് കുമാറിന്റെ പിഎയുടെ പക്കൽ ടിക്കറ്റ് കൊടുത്തുവിടാമെന്ന് പറഞ്ഞ് ഇയാൾ കണ്ടക്ടറെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. തനിക്ക് രണ്ട് ലക്ഷം രൂപ ശമ്പളം ഉണ്ടെന്നും നിനക്ക് ശമ്പളം കിട്ടിയോ എന്ന് ചോദിച്ചുമായിരുന്നു അസഭ്യവർഷം.തുടർന്ന് കണ്ടക്ടറുടെ പരാതിയിൽ പ്രതിയെ അടൂർ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.