ബോവിക്കാനം: കാസർഗോഡ് ബോവിക്കാനം എയുപി സ്കൂളിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം. ക്ലാസ് മുറിയിലുണ്ടായിരുന്ന കുട്ടികളുടെ പുസ്തകങ്ങൾ തീയിട്ടു നശിപ്പിച്ചു.
ക്ലാസ് മുറിയുടെ ജനൽ വഴി ഉള്ളിലേക്കാണ് അജ്ഞാത സംഘം തീയിട്ടത്. മറ്റൊരു മുറിയിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾ തീയിടാനും ശ്രമം നടന്നു. ഇന്ന് രാവിലെ അധ്യാപകർ എത്തിയപ്പോഴാണ് പുസ്തകങ്ങൾ തീയിട്ട് നശിപ്പിച്ചതായി കണ്ടെത്തിയത്.