തിരുവനന്തപുരം : ബാലരാമപുരത്ത് ആളില്ലാത്ത വീട്ടിൽനിന്ന് 30 പവൻ മോഷ്ടിച്ച കേസിൽ വീട്ടുടമയുടെ ബന്ധുവായ യുവാവിനെ ബാലരാമപുരം പോലീസ് അറസ്റ്റുചെയ്തു. പത്തനാപുരം കലന്തൂർ ഡിപ്പോ ജങ്ഷൻ ആൻസി മൻസിലിൽ അൽ അമീൻ ഹംസ(21) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച ഉച്ചയോടുകൂടിയാണ് രാമപുരം ജി.ആർ.ഭവനിൽ സുരേഷ്ബാബു-താര ദമ്പതിമാരുടെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 30 പവനും 5000  രൂപയും മോഷണം പോയത്.

മുറിക്കുള്ളിൽ രണ്ട് അലമാര ഉണ്ടായിരുന്നെങ്കിലും സ്വർണം സൂക്ഷിച്ചിരുന്ന അലമാര മാത്രമാണ് തുറന്നുകിടന്നത്. പരിശോധനയിൽ വീടുമായി അടുത്ത ബന്ധമുള്ളയാളാകാം മോഷണം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് അടുത്ത ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അല്‍ അമീന്‍ പിടിയിലായത്.

സുരേഷ് ബാബുവിന്റെ സഹോദരന്റെ മകളുടെ ഭര്‍ത്താവാണ് അല്‍ അമീന്‍. മോഷണം നടന്ന വീടിന് തൊട്ടടുത്താണ് അല്‍ അമീന്റെ ഭാര്യവീട്. ഓട്ടോ ഡ്രൈവറായ സുരേഷ്ബാബു ഓട്ടോ ഓടിക്കുന്നതിനും, ഭാര്യ താര തൊഴിലുറപ്പ് ജോലിക്കും പോയ സമയത്താണ് അൽ അമീൻ വീടിന്റെ പുറകിലത്തെ വാതിൽ പൊളിച്ച് മോഷണം നടത്തിയത്. ശേഷം പത്തനാപുരത്തേക്ക് പോയി.

LEAVE A REPLY

Please enter your comment!
Please enter your name here